Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Mar 2026 19:10 IST
Share News :
കടുത്തുരുത്തി: ഏറ്റുമാനൂർ ഒളശ്ശ പുല്ലാത്തറ ഭാഗത്ത് മാസങ്ങളായി സമാന്തര ബാർ നടത്തിവന്ന യുവാവിനെ ഏറ്റുമാനൂർ എക്സൈസ് റെയിഞ്ച് പാർട്ടി അറസ്റ്റ് ചെയ്തു.
കോട്ടയം താലൂക്കിൽ അയ്മനം വില്ലേജിൽ ഒളശ്ശ കരയിൽ പുല്ലാത്തറ ഭാഗത്ത് ചിറ്റക്കാട്ട് വീട്ടിൽ മോഹനൻ മകൻ ജയ്മോൻ എം (36 വയസ്സ് ) എന്നയാളെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ രണ്ടാഴ്ച ആയി എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 24 കുപ്പി മദ്യം എക്സൈസ് കസ്റ്റഡിയിൽ എടുത്തു. പരിസരവാസികൾക്ക് ശല്യമായി വന്നതിനെ തുടർന്ന് നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് ജയ്മോൻ പിടിയിലായത്. നാളുകളായി ജയ്മോൻ വീട്ടിലും പരിസരങ്ങളിലും വച്ച് മദ്യ വില്പന നടത്തി വന്നിരുന്നതായും ആവശ്യക്കാർക്ക് ഏത് സമയത്തും മദ്യം നൽകിയിരുന്നതായും വിദേശ മദ്യശാലകളും ബാറുകളും അടഞ്ഞു കിടക്കുന്ന ഡ്രൈ ഡേ ദിനങ്ങളിൽ വൻതോതിൽ മദ്യ വില്പന നടത്തിയിരുന്നതായും എക്സൈസ് അറിയിച്ചു. പ്രതിയെ ബഹുമാനപ്പെട്ട കോട്ടയം ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി -1 മുമ്പാകെ ഹാജരാക്കിയതിൻ പ്രകാരം ബഹുമാനപ്പെട്ട കോടതി ടിയാനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഏറ്റുമാനൂർ എക്സൈസ് ഇൻസ്പെക്ടർ ജോമോൻ ജോർജിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ ബിനോദ് കെ ആർ, അനീഷ് കുമാർ കെ വി, രഞ്ജിത്ത് കെ നന്ത്യാട്ട്, പ്രിവന്റ്റ്റീവ് ഓഫീസർ സുജിത്ത് ടി എസ്, സിവിൽ എക്സൈസ് ഓഫീസർമാരായ രതീഷ് പി കെ, അഭിരാം വി നായർ, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ പ്രിയ വി. വി, ജയപ്രഭ എം. വി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ വിനോദ് സി എം എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.