Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്‌കോളര്‍ഷിപ്പ് പരീക്ഷ വിജയികളെ അനുമോദിച്ചു

07 May 2024 19:57 IST

ENLIGHT REPORTER KODAKARA

Share News :


കോടാലി: ഈ വര്‍ഷത്തെ എല്‍.എസ്.എസ് സ്‌കോളര്‍ഷിപ്പ് പരീക്ഷയില്‍ മികച്ച വിജയം നേടിയ കോടാലി ഗവ.എല്‍.പി സ്‌കൂളിലെ വിദ്യാര്‍ഥികളെ കോടാലി കെ.സി.സി.പി ഗ്രാമീണവായനയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച അനുമോദനയോഗം ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് കവിത ഗിരീഷ് അധ്യക്ഷത വഹിച്ചു. ചാലക്കുടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്‍ര് എം.കെ.ബാബു,പ്രധാനധ്യാപിക ടി.എം.ശകുന്തള, പൂര്‍വവിദ്യാര്‍ഥി സംഘടന പ്രസിഡന്‍ര് വി.എം.ഹംസ, മറ്റത്തൂര്‍ ഗ്രന്ഥശാല നേതൃസമിതി കണ്‍വീനര്‍ ഹക്കിം കളിപ്പറമ്പില്‍ എന്നിവര്‍ സംസാരിച്ചു.


Follow us on :

More in Related News