Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉപ്പുകൊണ്ട് ഗാന്ധി ചിത്രം വരച്ച അമൽ സ്കൂളിന് ടാലന്റ് വേർഡ് റെക്കോർഡ്

05 Oct 2025 12:49 IST

PEERMADE NEWS

Share News :

ചെമ്മന്നൂർ :. 


 രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 

 156-ാംഗാന്ധിജയന്തി ആഘോഷത്തിന്റെ ഭാഗമായി  ചമ്മനൂർ അമൽ ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് 

10,000 കിലോ ഉപ്പുകൊണ്ട് 

 നിർമ്മിച്ച 12052 ചതുരശ്ര അടി വിസ്തീർണത്തിലുള്ള മഹാത്മാഗാന്ധിയുടെ

 ഛായ ചിത്രം'ബിഗ്ഗെസ്റ്റ് സാൾട്ട് പോട്രേറ്റ് ഓഫ് മഹാത്മ ഗാന്ധി' ടാലന്റ് റെക്കോർഡ് ബുക്കിന്റെ 

 വേൾഡ് റെക്കോർഡ് കരസ്ഥമാക്കി.

 ഗുരുവായൂർ എംഎൽഎ അക്ബർ ഉദ്ഘാടനം ചെയ്ത വേദിയിൽടാലന്റ് റെക്കോർഡ് ബുക്ക് അഡ്ജൂടികേറ്ററും  ഓൾ ഗിന്നസ് വേൾഡ് റെക്കോർഡ് ഹോൾഡേഴ്സിന്റെ 

 സംസ്ഥാന പ്രസിഡണ്ടുമായ ഗിന്നസ് സത്താർ ആദൂർ റെക്കോർഡ് സർട്ടിഫിക്കറ്റ് സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ ഗഫൂർ, സ്കൂൾ മാനേജ്മെന്റ് ചെയർമാൻഅലി പഷ്ണത്ത് കായിൽ എന്നിവർക്ക് കൈമാറി.ഗുരുവായൂർ എ.സി.പി പ്രേമാനന്ദ കൃഷ്ണൻ മുഖ്യാതിഥിയായിരുന്നു.അമൽ ഇംഗ്ലീഷ് സ്കൂളിലെ ചിത്രകല അധ്യാപകൻ പ്രജിത്തിന്റെ നേതൃത്വത്തിൽവിദ്യാർത്ഥികളും, അധ്യാപകരും 

 നോൺ ടീച്ചിംഗ് സ്റ്റാഫ്എന്നിവർ ഉൾപ്പെടെ

 1524 ചേർന്ന് 6 മണിക്കൂർ കൊണ്ടാണ് 

   ഉപ്പു കൊണ്ടുള്ള ലോകത്തിലെ ഏറ്റവും വലിയ ഭീമാകാരചിത്രംവരച്ചുതീർത്തത്. പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷഹീർ, പിടിഎ പ്രസിഡന്റ് ഷഹീർ,മാനേജ് കമ്മിറ്റി അംഗങ്ങൾതുടങ്ങിയവർ ചടങ്ങിൽസംബന്ധിച്ചു. 

Follow us on :

More in Related News