01 Aug 2024 19:03 IST
Share News :
ചാലക്കുടി :
ശക്തമായ മഴയെ തുടർന്ന് വെള്ളം കയറിയ
വി.ആർ. പുരം റെയിൽവേ ബൈലൈനിനോട് ചേർന്ന വീടുകളിൽ ശുചീകരണം പ്രവർത്തനം നടത്തി വി.ആർ. പുരം
ഗവ: സെക്കൻ്ററി സ്കൂളിലെ NSS വിദ്യാർത്ഥികൾ വീട്ടുകാർക്ക് കൈത്താങ്ങായി..
ചുമര് പൊക്കം വരെ വെള്ളം കയറി, ചെളിയും മറ്റും നിറഞ്ഞ്, വീടുകളിൽ നിന്നും ക്യാമ്പിലും ബന്ധു വീട്ടിലും മാറി താമസിക്കുന്ന
ദേവസി ആലപ്പാട്ട്,അസ്സനാർ തറയിൽ എന്നിവരുടെ വീടുകളാണ്, വിദ്യാർത്ഥികൾ വൃത്തിയാക്കിയത്.
വി. ആർ. പുരം കസ്തൂർബാ കേന്ദ്രത്തിലും, കമ്മ്യൂണിറ്റി ഹാളിലും,ക്യാമ്പിൽ കഴിയുന്ന കുടുംബങ്ങളെ സന്ദർശിക്കാൻ കഴിഞ്ഞ ദിവസം NSS വിദ്യാർത്ഥികൾ എത്തിയപ്പോഴാണ്, വെള്ളം ഇറങ്ങിയെങ്കിലും, വീടുകൾ ശുചീകരിക്കാതെ തിരിച്ചു പോകാൻ കഴിയില്ലെന്ന വിവരം വീട്ടുകാർ പറയുന്നത്.ഇതേ തുടർന്ന്
ഇന്ന് തന്നെ വീടുകൾ ശുചീകരിക്കാൻ വിദ്യാർത്ഥികൾ തയ്യാറാവുകയായിരുന്നു..
വിദ്യാലയത്തിൽകഴിഞ്ഞ വർഷം NSS യൂണിറ്റ് ആരംഭിച്ചത്., കഴിഞ്ഞ ക്രിസ്മസ് കാലത്ത് നടത്തിയ അവധികാല ക്യാമ്പിൻ്റെ ഭാഗമായ് ഇവിടത്തെ NSS യൂണിറ്റ് ഒരുക്കിയ, സ്നേഹാരാമത്തിന് ജില്ലയിൽ ഒന്നാം സ്ഥാനം ലഭിച്ചിരുന്നു.
NSS ലീഡർ ആൽവിൻ K.S, ജോഷ്വാ ജോഷി, ക്രിസ്റ്റോ ഫാൻസിസ്, എൽറോയ് ഷാജൻ, നവനീത് C.N, ശ്രീഹരി N.S, ശ്രീലക്ഷ്മിP.S, അലീന ഷാജൻ,നിരജ്ഞന സുനിൽകുമാർ,
എന്നീ വിദ്യാർത്ഥികളോടൊപ്പം, NSS
കോ ഓർഡിനേറ്റർ വിജീഷ് ലാൽ,PTA വൈസ് പ്രസിഡണ്ട് സുനിൽകുമാർ U.V, എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.