Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രശസ്ത കവിയത്രി സുഗതകുമാരി ടീച്ചറിന്റെ സ്മരണാർത്ഥം പ്രവർത്തിക്കുന്ന സുഗതവനം ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രഥമ സംസ്ഥാന അധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചു..

19 Oct 2024 12:43 IST

MUKUNDAN

Share News :

പാവറട്ടി:പ്രശസ്ത കവിയത്രി സുഗതകുമാരി ടീച്ചറിന്റെ സ്മരണാർത്ഥം പ്രവർത്തിക്കുന്ന സുഗതവനം ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രഥമ സംസ്ഥാന അധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചു.പ്രൈമറി അധ്യാപകർക്കുള്ള "ഗുരുജ്യോതി" പുരസ്കാരം തൊയക്കാവ് വെസ്റ്റ് എഎൽപി സ്കൂളിലെ പ്രധാന അധ്യാപക ചുമതല വഹിക്കുന്ന

റാഫി നീലങ്കാവിലും,അന്തിക്കാട് കെജിഎം എൽപി സ്കൂളിലെ പ്രധാന അധ്യാപകനായ ജോഷി ഡി.കൊള്ളന്നൂരും അർഹരായി.2024 ഒക്ടോബർ 25 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് കൊല്ലം പ്രസ് ക്ലബ്ബ് ഹാളിൽ നടക്കുന്ന ചടങ്ങിൽ സംസ്ഥാന സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അവാർഡുകൾ വിതരണം ചെയ്യുമെന്ന്

ട്രസ്റ്റ് ചെയർമാൻ എൽ.സുഗതൻ,കെ.വി.രാമാനുജൻ തമ്പി,ഡോ.ബിജു,എൻ.സീമ എന്നിവർ അറിയിച്ചു.

Follow us on :

More in Related News