Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സഹൃദയ കോളജില്‍ ദേശീയ സെമിനാര്‍സംഘടിപ്പിച്ചു

25 Feb 2025 18:14 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :



കൊടകര: സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ പി ജി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സൈക്കോളജിയുടെ നേതൃത്വത്തില്‍ 'സക്‌സസ് ഫ്യുവല്‍' എന്ന വിഷയത്തില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു. വെല്ലൂര്‍ ഇന്‍സ്‌റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി സൈക്കോളജി വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ഡോ. യു. വിജയഭാനു ഉദ്ഘാടനം ചെയ്തു.  കോളജ് ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ.ഡോ. ഡേവിസ് ചെങ്ങിനിയാടന്‍ അധ്യക്ഷത വഹിച്ചു. ബ്രെയിന്‍ റിവയറിങ് മനുഷ്യ മനസ്സിന്റെ പ്രവര്‍ത്തനങ്ങളിലും പെരുമാറ്റരീതിയിലും മാറ്റങ്ങള്‍ വരുത്തി ജീവിതത്തെ വിജയപഥത്തില്‍ എത്തിക്കാന്‍ സാധിക്കും എന്ന് ഡോ. വിജയഭാനു അഭിപ്രായപ്പെട്ടു. പ്രിന്‍സിപ്പല്‍ ഡോ. കെ.എല്‍.ജോയ് , വൈസ് പ്രിന്‍സിപ്പല്‍ ഡോ. കെ. കരുണ, ഫിനാന്‍സ് ഓഫീസര്‍ ഫാ. സിബിന്‍ വാഴപ്പിള്ളി, സൈക്കോളജി വിഭാഗം മേധാവി എ.കെ. സുരേഷ്, പി. കീര്‍ത്തന എന്നിവര്‍ പ്രസംഗിച്ചു


Follow us on :

More in Related News