Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Jan 2025 21:31 IST
Share News :
പീരുമേട്:
പുതുവത്സരദിനത്തിൽകുട്ടികൾക്ക് വണ്ടിപ്പെരിയാർ ഗവ: യു പി സ്കൂൾ അധ്യാപകർ ഇതുവരെ കാറിൽ സഞ്ചരിക്കാത്ത 100 കുട്ടികൾക്ക് കാർ യാത്ര ഒരുക്കി. കാർയാത്രയുടെ ഫ്ലാഗ് ഓഫ് കർമ്മം വണ്ടിപ്പെരിയാർ എസ് സുവർണ്ണ കുമാർ നിർവ്വഹിച്ചു. നിർധന തോട്ടം തൊഴിലാളികളുടെയും കർഷകരുടെയും കുട്ടികൾ കാറിൽ സഞ്ചരിച്ചില്ലന്ന് സ്കൂൾ ഹെഡ്മാസ്റ്റർ എസ്.ടി രാജിന് അറിവ് കിട്ടി. തുടർന്ന് ഇതിനായി സുമനസുകളായ കാറുടമകളെ സമീപിച്ചു . മികച്ച പിൻതുണയുമായി കാർ ഉടമകളും എത്തിയതോടെ കാർ യാത്ര എന്ന കുട്ടികളു ആഗ്രഹപൂർത്തീകരണംസഫലമാവുകയായിരുന്നു. വണ്ടിപ്പെരിയാർ മിനി സ്റ്റേഡിയത്തിൽ നിന്നും കാറുകളിൽടൗൺ ചുറ്റി സ്കൂളിലെത്തുന്നതിന് 20 ഓളം കാറുകളാണ് ഒരുക്കിയത്.
വണ്ടിപ്പെരിയാർ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ.ഡി അജിത് ,സ്റ്റാഫ് സെക്രട്ടറി കെ.എൻ ജീജ ,പി. ടി .എ പ്രസിഡന്റ് ദാനിയേൽ , സോണിയ തോമസ് ,സബീർ , ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on :
More in Related News
Please select your location.