Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് മണത്തല ഗവ.ഹയർ സെക്കൻഡറി സ്കൂളിന്റെ ശതാബ്ദി ആഘോഷം...

14 Jun 2025 21:45 IST

MUKUNDAN

Share News :

ചാവക്കാട്:മണത്തല ഗവ.ഹയർ സെക്കൻഡറി സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി 100 പരിപാടികൾ പൂർവ്വ വിദ്യാർത്ഥി സംഘടന(ഒഎസ്എ) സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.19-ന് വായനാദിനത്തിൽ സ്കൂളിൽ ഒഎസ്എ വായന മൂല ഒരുക്കും.കുട്ടികൾക്ക് പുസ്തകവും പ്രസിദ്ധീകരണങ്ങളും വായിക്കാനുള്ള സജ്ജീകരണം ഇതിൽ ഉണ്ടാകും.ലഹരിക്കെതിരെ നിരന്തര പോരാട്ടം സംഘടന നടത്തും.ബോധവൽക്കരണം,സെമിനാറുകൾ,ഡോക്യുമെന്ററി എന്നിവ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും.കൂടാതെ വനം വകുപ്പുമായി സഹകരിച്ച് വിവിധയിനം പാമ്പുകളും അവയുടെ സവിശേഷതകളും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കും.കടലാമ സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സെമിനാർ സംഘടിപ്പിക്കും.ആനകളെ അടുത്തറിയാൻ എന്ന പരിപാടിയുടെ ഭാഗമായി സ്കൂളിലെ കുട്ടികളുമായി പുന്നത്തൂർ ആനക്കോട്ട സന്ദർശിക്കും.പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് കെ.സി.ശിവദാസ്,സെക്രട്ടറി നസീർ മടപ്പേൻ,ട്രഷറർ പി.കെ.അബ്ദുൽ കലാം,വൈസ് പ്രസിഡന്റ് ആർ.ടി.എ.ഗഫൂർ,ജോയിന്റ് സെക്രട്ടറിമാരായ  സുൽഫിക്കർ,ബൈജു തെക്കൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.   

 


Follow us on :

More in Related News