Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Feb 2026 22:16 IST
Share News :
ചാവക്കാട്:മണത്തല കാണക്കോട്ട് എഎൽപി സ്കൂളിൽ 116-ാം വാർഷികാഘോഷവും,യാത്രയയപ്പും സംഘടിപ്പിച്ചു.ചാവക്കാട് നഗരസഭ ചെയർമാൻ എ.എച്ച്.അക്ബർ ഉദ്ഘാടനം ചെയ്തു.സ്‌കൂൾ അങ്കണത്തിൽ പുതുതായി നിർമ്മിച്ച സ്റ്റേജിൻ്റെ ഉദ്ഘാടനം സ്‌കൂൾ മാനേജർ എ.കെ.സതിരത്‌നം ടീച്ചർ നിർവഹിച്ചു.എല്ലാ ക്ലാസ്‌മുറികളിലും സജ്ജീകരിച്ച സ്മാർട്ട് ടിവികളുടെ ഉദ്ഘാടനം വിരമിക്കുന്ന അധ്യാപിക കെ.എസ്.ബീന ടീച്ചർ നിർവഹിച്ചു.സ്കൂൾ പ്രധാനധ്യാപിക സി.ആർ.ഹിമ ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ വാർഡ് കൗൺസിലർ പി.ഐ. വിശ്വംഭരൻ അധ്യക്ഷത വഹിച്ചു.സ്കൂൾ പിടിഎ പ്രസിഡന്റ് സ്മൃതി മനോജ്,എസ്.ആർ.ജി.കൺവീനർ എ.എസ്.ഷമീറ,ചാവക്കാട് നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.പി.രഞ്ജിത്ത് കുമാർ,ആരോഗ്യ സ്‌റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.എച്ച്.സലാം,ചാവക്കാട് നഗരസഭ മുൻ വൈസ് ചെയർമാൻ കെ.കെ.മുബാറക്,മുൻ പ്രധാനധ്യാപികമാരായ വാസന്തി ടീച്ചർ,രഞ്ജിനി ടീച്ചർ,ഒഎസ്എ പ്രസിഡൻ്റ് എ.എ.മഹേന്ദ്രൻ,സെക്രട്ടറി കെ.എസ്.അനിൽ,മാധ്യമ പ്രവർത്തകൻ കെ.സി.ശിവദാസൻ,എംപിടിഎ പ്രസിഡന്റ് സബിത,നെടിയേടത്ത് രത്‌നകുമാർ എന്നിവർ സംസാരിച്ചു.കീർത്തി കെ.വിൻസെൻ്റ് ടീച്ചർ നന്ദി പ്രകാശിപ്പിച്ചു.തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികൾ അരങ്ങേറി.ദേശീയഗാനത്തോടെ പരിപാടികൾക്ക് സമാപനം കുറിച്ചു.
Follow us on :
Tags:
More in Related News
Please select your location.