Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Jun 2025 21:03 IST
Share News :
തൃശൂർ:ഒരുമാസം നീണ്ടുനിൽക്കുന്ന പി.എൻ.പണിക്കർ ഫൗണ്ടേഷൻ തൃശൂർ ജില്ല വായന മാസാചരണത്തിന് ഒളരിക്കര ഗവ.യുപിസ്കൂളിൽ തുടക്കമായി.വിദ്യാർഥികൾക്ക് മണപ്പുറം ഫൗണ്ടേഷന്റെ സഹകരണത്തോടെ പുസ്തകങ്ങൾ നൽകിക്കൊണ്ട് മുൻ നിയമസഭ സ്പീക്കർ അഡ്വ.തേറമ്പിൽ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.വായനയുടെ ജനകീയവൽക്കരണം വ്രതമായെടുത്ത പി.എൻ.പണിക്കരുടെ നിസ്തുല സേവനങ്ങൾ മലയാളി ഉള്ളിടത്തോളം കാലം സ്മരിക്കപ്പെടുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ഫൗണ്ടേഷൻ ജില്ലാ സെക്രട്ടറി കെ.ജി.ബാബുരാജ് അധ്യക്ഷനായ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അഡ്വ.ജോസഫ് ടാജറ്റ് മുഖ്യപ്രഭാഷണം നടത്തി.ജില്ലാ വൈസ് പ്രസിഡന്റ് ബദറുദ്ദീൻ ഗുരുവായൂർ,ജോയിൻറ് സെക്രട്ടറി പി.വി.രാജു,കോഡിനേറ്റർ എം.എ.സാദിക്ക്,രാമചന്ദ്രൻ പുതൂർക്കര,രതീഷ് മണപ്പുറം,പിടിഎ പ്രസിഡന്റ് നിമ തുടങ്ങിയവർ സംസാരിച്ചു.സ്കൂൾ പ്രധാനധ്യാപിക സി.എ.ജാൻസി സ്വാഗതവും,എംപിടിഎ പ്രസിഡന്റ് ജമിനി നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.