Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉന്നത വിജയികൾക്ക് തിളക്കമാർന്ന അനുമോദനം .

07 Oct 2024 21:30 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : ഉപഹാരത്തോ ടൊപ്പം സ്വർണ്ണ നാണയവും നൽകി ഉന്നത വിജയികൾക്ക് അനുമോദനം . 

ഒറ്റപ്പാലം ഈസ്റ്റ്‌ 

ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ വിജയോത്സവത്തിലാണ്

വിജയികൾക്ക് സ്വർണ നാണയങ്ങൾ നൽകി

അനുമോദിച്ചത്

സബ് കളക്ടർ

ഡോ മിഥുൻ പ്രേംരാജ് 

ഐ എ എസ്  വിജയികളെ അനുമോദിച്ചു 

പി ടി എ പ്രസിഡന്റ്

പി എം എ ജലീൽ അധ്യക്ഷത വഹിച്ചു 

ഹയർ സെക്കന്ററി വിഭാഗത്തിൽ 

1200 മാർക്കിൽ 1200 മാർക്കും നേടിയ അർച്ചന അനിലിനും ഹൈസ്കൂൾ വിഭാഗത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുമാണ് 

ഉപഹാരത്തോടൊപ്പം 

സ്വർണ്ണ നാണയം കൂടി നൽകി അനുമോദിച്ചത് 

ഹയർ സെക്കൻറി വിഭാഗത്തിലെ മുഴുവൻ

എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും പ്രത്യേകം അനുമോദിച്ചു. 

പ്ലസ് വൺ പരീക്ഷയിൽ മുഴുവൻ മാർക്ക് നേടിയ ഗായത്രിയെയും വിവിധ മത്‍സരങ്ങളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥി കളെയും അനുമോദിച്ചു 

നഗരസഭ സ്റ്റാൻ്റിങ് കമ്മറ്റി അധ്യക്ഷ സുനീറ മുജീബ്‌, കൗൺസിലർ ഫൗസിയ ഹനീഫ, 

പ്രധാനധ്യാപിക വി ലത , മുൻ പ്രധാനധ്യാപകനും നിലവിൽ ഡി.ഇ.ഒയുമായ പരമേശ്വരൻ നമ്പൂതിരി,

എം.പി.ടി.എ.പ്രസിഡണ്ട്‌ സാജിത അസ്ലം

എസ്‌.എം.സി.ചെയര്‍ പേഴ്‌സണ്‍ ഫാത്തിമത്ത്

സുഹറ എന്നിവർ സംസാരിച്ചു പ്രിൻസിപ്പൽ കെ ആർ കർപ്പകം സ്വാഗതം പറഞ്ഞു .

Follow us on :

More in Related News