Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സഹൃദയ എംബിഎ കോളജില്‍ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു.

13 Jun 2025 21:16 IST

ENLIGHT KODAKARA

Share News :

സഹൃദയ എംബിഎ കോളജില്‍ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു.


കൊടകര: സഹൃദയ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ സെക്കന്‍ഡ് ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഓണ്‍ മാനേജ്‌മെന്റ് റിസര്‍ച്ച് സഹൃദയസിംസ്  എന്ന പേരില്‍ ആഗോളതല ദ്വിദിന ശില്പശാല സംഘടിപ്പിച്ചു. മലേഷ്യയിലെ സെയിറ്റോ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. വിനീത ഗുപ്തന്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു.

ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് സ്ട്രാറ്റജിക് ഇനിഷ്യേറ്റീവ് കേരള ഹെഡ്  സുജാത മാധവ് ചന്ദ്രന്‍ കീനോട്ട് പ്രസംഗത്തില്‍ ആധുനിക ബിസിനസ് മോഡല്‍ വിജയിക്കുന്നതിന് ഇന്നവേറ്റീവ് സ്ട്രാറ്റജികളുടെ ആവശ്യകതയെയും ബിസിനസ് ഡെവലപ്‌മെന്റ്‌നു റിസര്‍ച്ചിന്റെ പ്രാധാന്യത്തെയും എടുത്തുപറഞ്ഞു.കോയമ്പത്തൂര്‍ കാരുണ്യ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് പ്രൊഫസര്‍ ആന്‍ഡ് ഡീന്‍ ഡോ.ജെ.ക്ലെമന്റ് സുധാകര്‍ റിസര്‍ച്ചിന്റെ പ്രായോഗിക വശങ്ങളെക്കുറിച്ച് സംസാരിച്ചു. കോണ്‍ഫറന്‍സ് ചെയര്‍ അതിഥിയായി മുംബൈ എന്‍ എം ഐ എം എസ് പ്രൊവോസ്റ്റ് ആന്‍ഡ് ഡീന്‍ ഡോ. ജസ്റ്റിന്‍ പോള്‍ സന്നിഹിതനായിരുന്നു.കോണ്‍ഫറന്‍സിനോട് അനുബന്ധിച്ച് നടന്ന പ്ലീനറി സെഷനില്‍ അമൃത്സര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് മാര്‍ക്കറ്റിംഗ് അസിസ്റ്റന്റ് പ്രൊഫസറും മീഡിയ ആന്‍ഡ് പി ആര്‍ ചെയര്‍പേഴ്‌സനുമായ അശ്വതി അശോകന്‍ അജിത, മലേഷ്യന്‍ യൂണിവേഴ്‌സിറ്റി സിഇഒ ഡോ. സെല്‍വരാജ് ഒയ്യന്‍ പിള്ളൈ ഒയ്യന്‍ എന്നിവര്‍ പങ്കെടുത്തു.കോണ്‍ഫറന്‍സില്‍ പങ്കെടുത്ത റിസര്‍ച്ച് സ്‌കോളേഴ്‌സ്‌ന്റെ തെരഞ്ഞെടുത്ത പേപ്പര്‍ എബ്‌സ്ട്രാക്ടുകള്‍ കോണ്‍ഫറന്‍സ് പ്രൊസീഡിങ്‌സ് ബുക്ക് ഓഫ് എബ് സ്ട്രാക്‌സ് എന്ന പേരിലുള്ള പുസ്തകം വിശിഷ്ടാതിഥികള്‍ ചേര്‍ന്ന് പ്രകാശനം ചെയ്തു. കോണ്‍ഫറന്‍സിനോട് ഭാഗമായി സിംസ് ലൈബ്രറി ബുക്ക് ഫെസ്റ്റ് സംഘടിപ്പിച്ചു. സിംസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ.ഡോ.ജിനോ ജോണി മാളക്കാരന്‍, ഡയറക്ടര്‍ ഡോ.ധന്യ അലക്‌സ്, റിസര്‍ച്ച് കോഓര്‍ഡിനേറ്റര്‍ റവ.ഡോ.ബിനോയ്‌തോമസ് എന്നിവര്‍ കോണ്‍ഫറന്‍സിന് നേതൃത്വം നല്‍കി.


Follow us on :

More in Related News