Tue Dec 12, 2023 10:56 PM 1ST

Kerala India  

Sign In

ആയിരം സ്കൂളുകളിൽ നടത്തുന്ന ഭരണഘടനാ സാക്ഷരതാ യജ്ഞം ഉത്ഘാടനം ചെയ്തു

09 Jul 2024 20:14 IST

PEERMADE NEWS

Share News :


തൃക്കാക്കര:

ഭാരതമാത സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ്, ആലുവ നിയമസഹായ വേദി, ജില്ലാ ലീഗൽ സർവ്വീസസ് അഥോരിറ്റി എന്നിവ സംയുക്തമായി സ്കൂളുകളിൽ നിയമ സാക്ഷരതയജ്ഞം നടത്തുന്നതിന് മുന്നോടിയായി ഉദ്ഘാടന സമ്മേളനം സംഘടിപ്പിച്ചു.

തൃക്കാക്കര മേരിമാത പബ്ളിക് സ്കൂളിൽ നടന്ന ചടങ്ങ് എറണാകുളം എം.പി ഹൈബി ഈഡൻ ഉദ്ഘാടനം ചെയ്തു.ബിഷപ്പ് മാർ തോമസ് ചക്യത്ത് അദ്ധ്യക്ഷത വഹിച്ചു.  

ഭാരത് മാത സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഫാ. സെബാസ്റ്റ്യൻ വടക്കുംപാടൻ 'വിഷൻ 1000 സ്കൂളു'കളുമായി ബന്ധപ്പെട്ട പ്രത്യേക സന്ദേശം നൽകി. 

വിദ്യാർത്ഥികളിൽ ഭരണഘടനാ അവ ബോധം വളർത്തിയെടുക്കുന്നതിനും, അതിലൂടെ രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളിയാകേണ്ടതിൻ്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനും വേണ്ടി നടത്തുന്ന ഈ യജ്ഞത്തിൻ്റെ ആദ്യഘട്ടത്തിൽ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും 100 സ്കൂളുകളെയാണ് പരിഗണിച്ചിരുന്നത്. എന്നാൽ അത് 1000 സ്കൂളുകളിൽ നടത്തി ഈ ശ്രമം പൂർത്തീകരിയ്ക്കാൻ ഉദ്ദേശിക്കുന്നത്. ഇതിലൂടെ കൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന യൂണിവേഴ്സൽ റിക്കാർഡ് ഫോറത്തിൻ്റെ യൂ.ആർ.എഫ് ലോക റിക്കാർഡും ലക്ഷ്യമിടുന്നു.

സബ് ജഡ്‌ജും ജില്ലാ ലീഗൽ സർവീസസ് മെമ്പർ സെക്രട്ടറിയുമായ ആർ. ആർ രജിത, യൂണിവേഴ്സൽ റെക്കോർഡ് ഫോറം ചീഫ് എഡിറ്റർ ഡോ. ഗിന്നസ് സുനിൽ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു. സ്കൂൾ വളപ്പിലെ പച്ചക്കറി തോട്ടത്തിൽ ഹൈബി ഈഡൻ എംപിയും ബിഷപ്പ് മാർ തോമസ് ചക്യത്തും തൈകൾ നട്ട് ഉദ്ഘാടനം ചെയ്തു.

ഭരണഘടനയുടെ ആമുഖം സ്കൂൾ പ്രിൻസിപ്പലിന് ബിഷപ്പ് മാർ തോമസ് ചക്യത്ത് കൈമാറി.

മേരിമാതാ പബ്ളിക് സ്കൂൾ മാനേജർ റവ. മദർ ലീ റോസ്, പ്രിൻസിപ്പൽ സിസ്റ്റർ ശോഭ ഫിലമിൻ, ഭാരതമാത സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ അസിസ്റ്റന് പ്രൊഫ. ശില്പാ ജോസ്, മേരിമാതാ പബ്ളിക് സ്കൂൾ അദ്ധ്യാപിക ഗ്രീഷ്മ ജോയി , സിനിമാ സംവിധായകൻ വിനോദ് ലാൽ എന്നിവർ സംബന്ധിച്ചു.

Follow us on :

More in Related News