Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചരിത്ര അധ്യാപകന് അധ്യാപക കൂട്ടായ്മയുടെ യാത്രയപ്പ് .

17 May 2025 20:00 IST

UNNICHEKKU .M

Share News :

 


മുക്കം:28 വർഷത്തെ അധ്യാപക പരിശീലനത്തോട് വിട പറയുന്ന കൊടിയത്തൂർ ജി.എം.യു.പി സ്കൂൾ പ്രധാന അധ്യാപകൻ ഇ.കെ അബ്ദുൽ സലാമിന് കുന്ദമംഗലം ബി ആർ സി യിലെ സാമൂഹ്യ ശാസ്ത്ര അധ്യാപക കൂട്ടായ്മയുടെ യാത്രയയപ്പ് .

നവീനമായ രീതികളിൽ ചരിത്രവും ഭൂമിശാസ്ത്രവും അധ്യാപകർക്ക് പകർന്ന് നൽകിയ സാമൂഹ്യ ശാസ്ത്ര പരിശീലകന് മുക്കം നഗരസഭ ചെയർമാൻ പി.ടി.ബാബു ഉപഹാരം നലകി ആദരിച്ചു.തുടർന്ന് നടന്ന യോഗത്തിൽ ബിജു മാത്യു സ്വാഗതവും ജെയിംസ് ജോഷി അധ്യക്ഷതയും വഹിച്ചു. അജീഷ് . വി, ഹാരിസ് കെ.പി, സുധീർ ബാബു നൗഷാദ്,മനോജ് കുമാർ പി.കെ, മുഹമ്മദ് ഷെഫിഖ്, ബബിഷ കെ.പി തുടങ്ങിയവർ സംസാരിച്ചു.

Follow us on :

More in Related News