Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Nov 2024 14:16 IST
Share News :
ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിലെ ബയോസയൻസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഡ്രഗ് ഡിസ്കവറി, ഡെവലപ്മെന്റ് ആൻഡ് ക്ലിനിക്കൽ ട്രയൽസ്: ഫ്രം ബെഞ്ച് റ്റു ബെഡ്സൈഡ് എന്ന വിഷയത്തിൽ നടത്തുന്ന ദ്വിദിന ദേശീയ ശാസ്ത്ര ശില്പശാല ഡോ. ജി.എം.നായർ (പ്രസിഡന്റ്, കേരള അക്കാദമി ഓഫ് സയൻസസ്) ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.മിനി ആലീസ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഡോ. സി.എൻ.രാംചന്ദ്, ഡോ.ബി.മീനാകുമാരി, ഡോ. സൂസൻ ഈപ്പൻ, വകുപ്പദ്യക്ഷ ഡോ. സെറീൻ സാറാ ജോൺ എന്നിവർ പ്രസംഗിച്ചു. ശില്പശാലയോട് അനുബന്ധിച്ചു ഇന്ന് ഡോ. എൻ. വിജയകുമാർ, ഡോ. ഉണ്ണികൃഷ്ണൻ യു., ഡോ. മനോജ് എൻ. കൃഷ്ണൻ, ഡോ. അനിരുദ്ധ ഭട്ടി, ഡോ. കമാലിക റോയ് ചൗധരി, ഡോ. വിനയ കെ.കെ, ഡോ. എ. ശ്രീകുമാർ, ഡോ. അരുണഭ ചക്രവർത്തി എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിക്കും. ശാസ്ത്ര പോസ്റ്റർ മത്സരവും,
സ്റ്റാർട്ട് അപ്പ് സംരംഭങ്ങളെ കുറിച്ചുള്ള പ്രത്യേക സെഷനും ശില്പശാലയോട് അനുബന്ധിച്ചു 30 നവംബർ വരെ നടക്കുന്നതാണ്.
Follow us on :
More in Related News
Please select your location.