Wed May 21, 2025 11:50 AM 1ST

Location  

Sign In

പാലക്കാട് എസ് എഫ് ഐയുടെ തിരിച്ചുവരവ്. വിക്ടോറിയ കോളേജ് യൂണിയന്‍ തിരിച്ചുപിടിച്ചു

10 Oct 2024 18:31 IST

Enlight News Desk

Share News :

പാലക്കാട്: പാലക്കാട് എസ് എഫ് ഐയുടെ തിരിച്ചുവരവ്. ഗവ. വിക്ടോറിയ കോളേജ് യൂണിയന്‍ തിരിച്ചുപിടിച്ചു.

എട്ടു വര്‍ഷത്തിനു ശേഷം കോളേജ് യൂണിയന്‍ ചെയര്‍മാന്‍ സ്ഥാനവും എസ്എഫ്‌ഐക്ക് തിരികെ ലഭിച്ചു.

എസ്എഫ്‌ഐയുടെ അഗ്‌നി ആഷിക്കാണ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് വിജയിച്ചത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍പേഴ്ണായിരുന്ന നിതിന ഫാത്തിമയെയാണ് അഗ്നി ആഷിക്കിനോട് പരാജയപെട്ടത്.


എന്‍എസ്എസ് നെന്മാറ, എന്‍എസ്എസ് പറക്കുളം, തുഞ്ചത്തെഴുത്തച്ഛന്‍ ലോ കോളേജ്, ഗവ. സംസ്‌കൃത കോളേജ് പട്ടാമ്പി, അയിലൂര്‍ ഐഎച്ച്ആര്‍ഡി, എസ് എന്‍ ഷൊര്‍ണ്ണൂര്‍കോളേജുകളുടെ യൂണിയനും എസ്എഫ്‌ഐ നേടി. തൃത്താല മൈനോരിറ്റി കോളേജ്, ഗവ. കോളേജ് തൃത്താല, എന്‍എസ്എസ് കോളേജ് ഒറ്റപ്പാലം, ആര്‍ജിഎം കോളേജ് അട്ടപ്പാടി, എഡബ്ലിയുഎച്ച് കോളേജ് തൃത്താല എന്നീ യൂണിയനുകള്‍ കെഎസ്‌യു വിജയിച്ചു


കോളേജ് യൂണിയന്‍ വിജയം എസ്എഫ്‌ഐക്കെതിരെയുള്ള തെറ്റായ പ്രചാരണങ്ങള്‍ക്കുള്ള തിരിച്ചടിയെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ പറഞ്ഞു. തിരിച്ചടിയുണ്ടായ കോളേജുകളില്‍ പരിശോധന നടത്തുമെന്നും ആര്‍ഷോ പറഞ്ഞു.

Follow us on :

More in Related News