Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Nov 2025 16:52 IST
Share News :
നടുവണ്ണൂർ: നടുവണ്ണൂർ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന പേരാമ്പ്ര ഉപജില്ല കലോത്സവത്തിൽ ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗത്തിൽ പേരാമ്പ്ര ഹയർ സെക്കണ്ടറി സ്കൂളും എൽപി യുപി വിഭാഗത്തിൽ സെൻറ് ഫ്രാൻസിസ് സ്കൂൾ പേരാമ്പ്രയും ഒന്നാം സ്ഥാനം നേടി ജേതാക്കളായി . യു പി വിഭാഗത്തിൽ തൃക്കുറ്റിശ്ശേരി ഗവ. യു.പി സ്കൂളും ഒന്നാം സ്ഥാനത്തിനർഹരായി ട്രോഫി പങ്കിട്ടു.
ഹൈസ്കൂൾ വിഭാഗത്തിൽ ജി.എച്ച്.എസ് നടുവണ്ണൂർ നൊച്ചാട് ഹൈസ്കൂൾ എന്നിവർ യഥാക്രമം രണ്ടു മൂന്നു സ്ഥാനം നേടി. ഹയർ സെക്കൻഡറി വിഭാഗത്തിൽ ജി എച്ച്.എസ് നടുവണ്ണൂർ രണ്ടും നൊച്ചാട് എച്ച്. എസ്സ്. മൂന്നും സ്ഥാനം നേടി. എൽ.പി. വിഭാഗത്തിൽ ജി എച്ച്.എസ് നടുവണ്ണൂർ രണ്ടും വാല്യക്കോട് എ.യു.പി മൂന്നും സ്ഥാനം നേടി.യു.പി.വിഭാഗത്തിൽ ജി എച്ച് എസ് നടുവണ്ണൂരും വെള്ളിയൂർ എ.യു.പി.സ്കളും , സെൻ്റ് തോമസ് യു.പി. സ്കൂൾ കൂരാച്ചുണ്ടും രണ്ടാം സ്ഥാനത്തിനർഹരായി. പേരാമ്പ്ര ജി.യു.പി സ്ക്കൂൾ മൂന്നാം സ്ഥാനം നേടി.എൽ പി വിഭാഗം അറബി കലോത്സവത്തിൽ എയുപി സ്കൂൾ വെള്ളിയൂർ ഒന്നാം സ്ഥാനം നേടി. മുതുവണ്ണാച്ച ജിഎൽപി സ്കൂൾ, മൂ ലാട് ഹിന്ദു.എൽ. പി. സ്കൂൾ എന്നിവർ രണ്ടാം സ്ഥാനവും നേടി. കായണ്ണ ജി.യു .പി സ്കൂൾ മൂന്നാം സ്ഥാനം നേടി. അറബി കലോത്സവത്തിൽ യുപി വിഭാഗത്തിൽ വെള്ളിയൂർ എ.യു.പി സ്കൂളും ജി.എച്ച്.എസ് നടുവണ്ണൂർ എന്നിവർ ഒന്നാം സ്ഥാനം നേടി. സെൻ്റ് തോമസ് യു.പി. സ്കൂൾ കൂരാച്ചുണ്ട് രണ്ടും കാവുന്തറ യു.പി. സ്കൂൾ മൂന്നും സ്ഥാനം നേടി.
ഹൈസ്കൂൾ സംസ്കൃതോത്സവത്തിൽ പേരാമ്പ്ര ഹയർ സെക്കണ്ടറി ഒന്നും ജി എച്ച് എസ് നടുവണ്ണൂർ രണ്ടും സ്ഥാനം നേടി.
സമാപന സമ്മേളനം എം കെ രാഘവൻ എം പി ഉദ്ഘാടനം ചെയ്തു
ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി കെ അനിത അധ്യക്ഷതവഹിച്ചു
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി മുഖ്യാതിഥിയായിരുന്നു. വിജയികൾക്ക് താമരശ്ശേരി ഡി.ഇ. ഒ സുബൈർ ട്രോഫി വിതരണം ചെയ്തു എ. ഇ. ഒ.കെ. വി പ്രമോദ് , എം പി ടി എ പ്രസിഡണ്ട് ഫാത്തിമ ഷാനവാസ് , ഇ .വിനോദ്,
നിസാർ ചേലേരി, എൻ കെ സാലിം, റഷീദ് പാണ്ടിക്കാട് ,ശ്രീജിത്ത് വാകയാട് എന്നിവർ സംസാരിച്ചു
ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ കെ ഷൈമ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ ശ്രീജിത്ത് നന്ദിയും പറഞ്ഞു
Follow us on :
Tags:
More in Related News
Please select your location.