Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Feb 2025 15:56 IST
Share News :
.
മാള: 25-ാം വാർഷിക നിറവിൽ നിൽക്കുന്ന മാള ഹോളി ഗ്രെയ്‌സ് സി.ബി.എസ്.ഇ സ്‌കൂൾ, പഠന-പാഠ്യേതര പ്രവർത്തനങ്ങളിൽ ഒരു പോലെ മികവ് പുലർത്തുന്ന കുട്ടി കൾക്കായി 50 ലക്ഷം രൂപയുടെ സ്കോളർഷിപ്പ് പദ്ധതി രൂപീകരിച്ചിരിക്കുന്നു. 2025-26 അദ്ധ്യയന വർഷത്തിലേക്കായി സിൽവർ ജൂബിലി സ്കോളർഷിപ്പ് സ്കീം (SJSS) എന്ന പേരിൽ രൂപീകരിച്ച ഈ പദ്ധതിയുടെയും നൂതന സാങ്കേതിക വിദ്യകൾ സമന്വയിപ്പിച്ച AI & റോബോട്ടിക്‌സ് ലാബ്, വീഡിയോ എഡിറ്റിംഗ് ലാബ്, ഫ്ളേവർ ലാബ് (കുക്കിംഗ് ലാബ്) എന്നിവയുടെയും ഔപചാരിക ഉദ്ഘാടനം ലോകത്തിലെ സന്തുഷ്ട രാജ്യങ്ങളിൽ ഒന്നാം സ്ഥാനം നേടിയ ഫിൻലൻ്റിലെ ഫിന്നിഷ് കരിയർ ഡിപ്ലോമാറ്റും, കോൺസൽ ജനറലുമായ എറിക് ആഫ് ഹാൽസ്ട്രോം ഫെബ്രുവരി 14-ാം തീയതി രാവിലെ 11.30 ന് സ്‌കൂൾ ടോപ് ഓഡിറ്റോറിയത്തിൽ വെച്ച് നിർവ്വ ഹിക്കും ഫിൻലൻ്റിലെ വിദ്യാഭ്യാസ രീതികൾ ഹോളി ഗ്രെയ്‌സിലെ വിദ്യാർത്ഥികളു മായി പങ്കുവയ്ക്കുകയും അവരുമായി സംവദിക്കുകയും ചെയ്യും കൂടെ അദ്ദേഹ ത്തിൻ്റെ പത്നി നിന ആഫ് ഹാൽസ്ട്രോം ചടങ്ങിൽ പങ്കെടുക്കും.
2024-25 അദ്ധ്യയന വർഷത്തെ അർദ്ധ വാർഷിക പരീക്ഷയിൽ 70% മാർക്കിന് മുക ളിൽ വിജയം കൈവരിച്ച CBSE, ICSE, സ്റ്റേറ്റ് സിലബസ് കുട്ടികൾക്കാണ് സ്കോളർഷിപ്പ് പദ്ധതി. 5, 6, 7, 8, 9 & 11 എന്നീ ക്ലാസുകളിലേക്കായിരിക്കും പ്രവേശനം വിവിധ മേഖ ലയിൽ (ആർട്‌സ്, സ്പോർട്‌സ് & അക്കാദമിക്‌സ്) കഴിവ് തെളിയിച്ച വിദ്യാർത്ഥി കൾക്കായിരിക്കും മുൻഗണന ഉണ്ടാവുക എന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.