Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Dec 2025 10:29 IST
Share News :
കേരള എജ്യുക്കേഷന്‍ കൗണ്‍സിൽ
......................
സംസ്ഥാന
ടീച്ചേഴ്‌സ് ട്രെയിനിങ്
വിദ്യാർത്ഥി
സ്റ്റേറ്റ് ആർട്ട് ഫെസ്റ്റ് 26 , 27 ന് കോഴിക്കോട്ട്
കോഴിക്കോട്: കേരള എജുക്കേഷന്‍ കൗണ്‍സിലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മോണ്ടിസോറി ആന്‍ഡ് പ്രീ പ്രൈമറി ടീച്ചേഴ്‌സ് ട്രെയിനിങ് കോഴ്‌സ് വിദ്യാര്‍ഥികളുടെ സംസ്ഥാന കലോത്സവം
(State Arts Fest )26, 27 തീയതികളില്‍ കോഴിക്കോട്ട് നടക്കും.
തളി ജൂബിലി ഹാളില്‍ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം രാവിലെ 10.30 ന് ചലച്ചിത്രതാരം ഷാജു ശ്രീധര്‍ നിര്‍വഹിക്കും. കേരള എജുക്കേഷന്‍ കൗണ്‍സില്‍ ഡയറക്ടര്‍ കെ സതീശന്‍ അധ്യക്ഷനാകും.
എം.എ. ജോൺസൺ, എം. ആർ. രജിത ആശംസകളർപ്പിക്കും.
അന്ന് നാല് വേദികളിലാണ് കലാ മത്സരങ്ങള്‍ നടക്കുക. 26 ന് രാവിലെ ഒമ്പതിന് വീണ്ടും മത്സരങ്ങള്‍ ആരംഭിക്കും. വിവിധ ജില്ലകളില്‍ നന്നായി 800 ല്‍പരം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ കൗൺസിൽ ഡയറക്ടർ കെ. സതീശന്‍, രക്ഷാധികാരി എം.എ. ജോണ്‍സണ്‍, സ്വാഗത സംഘം ജനറൽ കൺവീനർ പ്രതാപ് മോണാലിസ എന്നിവര്‍ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.