Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Sep 2025 22:06 IST
Share News :
ചാവക്കാട്:അന്താരാഷ്ട്ര സമുദ്രതീര ശുചീകരണത്തിന്റെ ഭാഗമായി ചാവക്കാട് തിരുവത്ര ശ്രീനാരായണ വിദ്യാനികേതൻ സെൻട്രൽ സ്കൂളിലെ വിദ്യാർത്ഥികൾ ചാവക്കാട് ബ്ലാങ്ങാട് കടൽതീര ശുചീകരണം നടത്തി.ശുചീകരണ യജ്ഞം രാഷ്ട്രീയ സ്വയംസേവക സംഘം ഗുരുവായൂർ ജില്ലാ സംഘചാലക് ഡോ.സി.ജി.നന്ദകുമാർ ഉദ്ഘാടനം ചെയ്തു.സ്കൂൾ പ്രിൻസിപ്പൽ പ്രിയമധു അധ്യക്ഷത വഹിച്ചു.കെ.എൻ.ഗോപി,കെ.ജി.രാധാകൃഷ്ണൻ,ഇന്ദിര മുരളി എന്നിവർ സംസാരിച്ചു.അൻമ്പതോളം പേർ നടത്തിയ ശുചീകരണത്തിൽ സ്കൂൾ സെക്രട്ടറി ടി.വി.വിശ്വനാഥൻ,കോ-ഓർഡിനേറ്റർ ധന്യ ജയറാം,അധ്യാപികമാരായ എം.ആർ.നിഷ,ധന്യ സത്യൻ,കെ.ബി.സബിത,അനില,ശ്രുതി,ബിനി,നീതു എന്നിവരും,മാതൃസമിതി അംഗങ്ങളായ രസ്ന ബിനോയ്, അശ്വനി ബിജേഷ്,ശ്രീദേവി രാജേഷ് എന്നിവരും പങ്കെടുത്തു.120 കിലോ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു.
Follow us on :
Tags:
More in Related News
Please select your location.