Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Jul 2025 01:18 IST
Share News :
'
'
ഹംസ പൊന്മളയുടെ ലോക്ഡൗൺ നോവലിൻ്റെ തമിഴ് പരിഭാഷ
കോയമ്പത്തൂര്‍ പുസ്തകോത്സവത്തില്‍ വെച്ച്
പ്രകാ
ശനം ചെയ്തു.
കൊവിഡ് പശ്ചാത്തലത്തില്‍ രചിച്ച നോവല്‍
, ഹംസ പൊന്‍മളയുടെ ആദ്യ നോവല്‍ കൂടിയാണ്. ജൂലൈ 27 ന് സമാപിച്ച കോയമ്പത്തൂര്‍ പുസ്തകോത്സവത്തിലാണ് തമിഴ് പതിപ്പ് പ്രകാശനം ചെയ്തത്. പ്രസിദ്ധ തമിഴ് എഴുത്തുകാരന്‍ എ. കരീം പ്രകാശനം നിര്‍വഹിച്ചു. കോവൈ മെഡിക്കല്‍ സെന്ററിലെ ഡോ. എന്‍. സെല്‍വരാജന്‍ ' ആദ്യ പ്രതി ഏറ്റുവാങ്ങി. 'എതിര്‍ വെളിയിടു' പൊള്ളാച്ചിയാണ് തമിഴിലേക്ക് മൊഴിമാറ്റിയ ലോക്ഡൗണ്‍ പ്രസിദ്ധീകരിച്ചത്. പ്രശസ്ത എഴുത്തുകാരന്‍ ഡോ. ടി.എം. രഘുറാം തമിഴ് പരിഭാഷ നിര്‍വഹിച്ചു. ഇതുവഴി 'ലോക്ക്ഡൗണ്‍' പുതിയൊരു കൂട്ടം വായനക്കാരിലേക്ക് എത്തുകയാണ്.
ലോക്ഡൗണ്‍ രചയിതാവ് ഹംസ പൊന്‍മള പറഞ്ഞു, ''ഇത് എന്റെ ജീവിതത്തിലെ അഭിമാന നിമിഷങ്ങളാണ്. ഡോ. ടി.എം. രഘുറാമിന്റെ തമിഴ് പരിഭാഷ, തനിമ ഒട്ടും ചോരാതെ ആത്മാര്‍ത്ഥവും ആഴമുള്ളതുമാണ് എന്നതുകൊണ്ട് ആസ്വാദനം സുഗമമാവും എന്ന് എനിക്ക് ഉറപ്പുണ്ട്. എഴുത്തുകാരനായി എന്നെ വളരാന്‍ സഹായിച്ച അതുല്യ വ്യക്തികള്‍ക്ക് ഞാന്‍ മനസാ നന്ദി അറിയിക്കുന്നു. ടി. പത്മനാഭന്‍ സാര്‍, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് എന്നിവര്‍ എഴുത്തിലെ എന്റെ പ്രചോദനവും മാര്‍ഗദര്‍ശകരുമാണ്. മലയാളം ന്യൂസ് സണ്‍ഡേ പ്ലസില്‍ ഈ നോവല്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിക്കാന്‍ എന്നെ സഹായിച്ചത് ഇന്ത്യയ്ക്ക് പുറത്തുള്ള ആദ്യ മലയാള പത്രത്തിന്റെ ന്യൂസ് എഡിറ്ററായ മുസാഫിര്‍ ആണ്. 'ലോക്ക്ഡൗണ്‍' ആദ്യമായി ശ്രദ്ധയില്‍പ്പെട്ടത് അദ്ദേഹത്തിന്റെ വായനയിലാണ്. എന്റെ എല്ലാ വായനക്കാരും സുഹൃത്തുക്കളും കുടുംബാംഗങ്ങളും നല്‍കിപ്പോരുന്ന സ്‌നേഹവും പിന്തുണയും എനിക്ക് എന്നും കരുത്താണ്. നിങ്ങളെല്ലാവരും ഈ സര്‍ഗയാത്രയുടെ ഭാഗമായതില്‍ എനിക്ക് അതീവ നന്ദിയുണ്ട്, അഭിമാനമുണ്ട്. അതുപോലെ തന്നെ, എന്റെ രണ്ടാമത്തെ നോവല്‍ ഉടന്‍ തന്നെ വായനക്കാര്‍ക്ക് ലഭ്യമാകുമെന്ന് പ്രഖ്യാപിക്കുന്നതിലും ഞാന്‍ അതീവ സന്തുഷ്ടനാണ്.''
പ്രമുഖ അന്താരാഷ്ട്ര ബിസിനസ് സ്ഥാപനത്തിന്റെ മിഡില്‍ ഈസ്റ്റ് മേധാവിയായി പ്രവര്‍ത്തിച്ചു വരികയായിരുന്ന ഹംസ പൊന്മള, എഴുത്തിന്റെ ലോകത്തേക്ക് അപ്രതീക്ഷിതമായി കടന്നുവന്ന പ്രതിഭയാണ്. ഫിക്ഷന്‍ എഴുത്തിന്റെ സിദ്ധി കരഗതമാക്കിയത് കൊവിഡ് കാലത്തായിരുന്നു. മാലിദ്വീപില്‍ ക്വാറന്റൈന്‍ കഴിച്ചുകൂട്ടുമ്പോള്‍ കൊവിഡ് ബാധിക്കുകയും വിദൂര ദ്വീപില്‍ കടുത്ത ഏകാന്തത അനുഭവിക്കുകയും ചെയ്ത ദിവസങ്ങളില്‍ നേരിട്ട മനോവിഷമങ്ങളും ആധികളും പിന്നീട് ജിദ്ദയില്‍ തിരിച്ചെത്തിയപ്പോള്‍ എഴുത്തിലൂടെ പുനരാവിഷ്‌കരിക്കാന്‍ നടത്തിയ ശ്രമത്തിന്റെ സാഫല്യമാണ് ലോക്ഡൗണ്‍ എന്ന നോവല്‍.
'. പ്രവാസി വായനക്കാരില്‍ നിന്ന് വന്‍ സ്വീകാര്യതയാണ് ലോക്ഡൗണിന് ലഭിച്ചത്. പിന്നീട് കണ്ണൂര്‍ ന്യൂ ബുക്‌സ് പ്രസാധനം ഏറ്റെടുക്കുകയും മലയാള ചെറുകഥകളുടെ രാജശില്‍പി ടി. പത്മനാഭന്‍ പ്രകാശനം നിര്‍വഹിക്കുകയും ചെയ്തു. സസ്‌പെന്‍സിന്റെ നിഴലാട്ടം, ഒപ്പം ആത്മപീഡകളുടെ നോവും വേവും - ഇതാണ് ഹംസയുടെ രചനയെ വേറിട്ടു നിര്‍ത്തുന്നത്. 'വെച്ചു കെട്ടി' ന്റെ ഭാഷയ്ക്കും ശൈലിക്കും പകരം സ്വയംഭൂവായ, ആത്മാര്‍ത്ഥത തുടിക്കുന്ന അകൃത്രിമ രചനാരീതിയാണ് ഈ നോവലില്‍ സ്വീകരിച്ചിട്ടുള്ളത്.
ശാഹുല്‍ വളപട്ടണവും ന്യൂ ബുക്‌സുമാണ് മലയാളം പതിപ്പ് പ്രസിദ്ധീകരിച്ചത്. ഈ നോവലിനുള്ള ഭാവനാപൂര്‍ണമായ ചിത്രങ്ങള്‍ നാസര്‍ ബഷീര്‍ വരച്ചു. കാഴ്ച്ചയുടെ പുതിയൊരു മാനമാണ് ഈ ചിത്രകാരന്‍ നല്‍കിയിരിക്കുന്നത്.
പുതിയ നോവലിന്റെ പണിപ്പുരയിലാണ് ഇപ്പോള്‍ ഹംസ പൊന്മള.
Follow us on :
Tags:
More in Related News
Please select your location.