Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Jun 2025 07:39 IST
Share News :
പീരുമേട്:
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂൾ പീരുമേടിൽ എൻ. എസ്. എസ് യുണിറ്റുകളുടെ ആഭിമുഖ്യത്തിൽ വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പീരുമേട് ഡെപ്യൂട്ടി ഫോറസ്ററ് റേഞ്ച് ഓഫീസർ കെ . സുനിൽ ഉദ്‌ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ പി. ബാബു, അധ്യക്ഷത വഹിച്ചു.
ഫോറസ്റ്റ് ഓഫീസർ രാജഗോപാൽ പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം, പരിസ്ഥിതി സംരക്ഷണം എന്നിവയെ കുറിച്ചു കുട്ടികളോട് സംസാരിച്ചു. സെക്ഷൻ ഫോറസ്ററ് ഓഫീസർ മനോജ് വി എസ്, പി ടി എ എക്സിക്യൂട്ടീവ് അംഗം പി. എസ് മധുകുമാർ എന്നിവർ പ്രസംഗിച്ചു.മാസ്റ്റർ റോഷൻ റോയ് കുട്ടികൾക്കു പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു.ഫോറസ്ററ്ഉദ്യോഗസ്ഥരുടെയും അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ സ്കൂൾ ക്യാമ്പസ്സിൽ മരം ഒരു വരം എന്ന ആപ്തവാക്യം ഉയർത്തി
വൃക്ഷ തൈകൾ നട്ടു. തുടർന്ന് കുട്ടികൾക്കായി പരിസ്ഥിതി ദിന ക്വിസ് മത്സരവും നടത്തി.
ഫോട്ടോ. മുറിഞ്ഞപുഴ ഡപ്യുട്ടി റേഞ്ച് ഓഫിസർ കെ. സുനിൽകുമാർ , പ്രിൻസിപ്പൽ പി.ബാബു എന്നിവർ മരതൈ നടുന്നു.
Follow us on :
More in Related News
Please select your location.