Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗിന്നസ് ജേതാവ് ജോസുകുട്ടി എൽബിന് ഉജ്ജ്വല ബാല്യം പുരസ്കാരം

02 Jan 2025 22:28 IST

PEERMADE NEWS

Share News :



വാഴൂർ : ഗിന്നസ് ജേതാവ് ജോസുകുട്ടി എൽബിന് ഉജ്ജ്വല ബാല്യ പുരസ്കാരം.

വാഴൂർ എസ്.വി.ആർ. വി എൻ.എസ്.എസ്ഹൈസ്കൂളിലെ

ആറാംതരംവിദ്യാർത്ഥിയാണ് ജോസുകുട്ടി. ചെറുപ്രായത്തിനുള്ളിൽ വ്യത്യസ്തമായ രണ്ട് ഇനങ്ങളിൽ ഗിന്നസ് നേടിയാണ് ജോസുകുട്ടി ഈ നേട്ടത്തിലെത്തിയത്.കേരളത്തിലെ, ആറു മുതൽ 18 വയസ്സുവരെയുള്ള കുട്ടികളുടെ വ്യത്യസ്ത മേഖലകളിലുള്ള കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന വനിത-ശിശുവികസന വകുപ്പ് ഓരോ വർഷവും നൽകി വരുന്നപുരസ്ക്‌കാരമാണ്, ഉജ്ജ്വല ബാല്യം പുരസ്കാരംകല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, വിവരസാങ്കേതികവിദ്യ, കൃഷി, മാലിന്യ സംസ്ക്കരണം, ജീവകാരുണ്യ പ്രവർത്തനം, കരകൗശലം, ശില്പകല, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവർത്തനം എന്നീ മേഖലകളിൽ കഴിവ് തെളിയിക്കുന്ന കുട്ടികളെ 6 മുതൽ 11 വയസ് വരെയും 12 മുതൽ 18 വയസ് വരെയും തിരിച്ചാണ് അവാർഡ് നൽകുന്നത്. ആദ്യമായാണ് ഒരു ഗിന്നസ് ജേതാവ് ഉജ്ജ്വല ബാല്യ പുരസ്കാരം നേടുന്നത്.

ഓരോ ജില്ലയിലെയും പൊതുവിഭാഗത്തിൽനിന്നും രണ്ടുകുട്ടികൾക്കും ഭിന്നശേഷി കുട്ടികളിൽൽനിന്നും രണ്ടുകുട്ടികൾക്കും ആയി നാല് കുട്ടികൾക്കാണ് പുരസ്കാരം നൽകുന്നത്. ജില്ലാ കലക്ടറുടെ അധ്യക്ഷതയിലുള്ള കമ്മിറ്റിയാണ് ജേതാക്കളെ തെരഞ്ഞെടുക്കുന്നത്. 25000 രൂപയും സർട്ടിഫിക്കറ്റും ട്രോഫിയുമടങ്ങുന്നതാണ് പുരസ്കാരം. ഒരു തവണ ഉജ്ജ്വല ബാല്യം പുരസ്കാരം കിട്ടിയ കുട്ടിയെ പിന്നീട് പരിഗണിക്കില്ല.

വാഴൂർ ടി.പി.പുരം രണ്ടുപ്ലാക്കൽ വീട്ടിൽ എൽബിൻ ലിജിത ദമ്പതികളുടെ മൂത്ത മകനാണ് ജോസുകുട്ടി എൽബിൻ, ,ജോസഫൈൻ എൽബിൻ, ജോർദാൻ എൽബിൻ എന്നിവർ സഹോദരങ്ങളാണ്. പാറപ്പളിയിൽ അപ്പച്ചൻ്റെ കൊച്ചുമകനാണ് ജോസുകുട്ടി

Follow us on :

More in Related News