Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചെമ്പൂച്ചിറ ഗവ.സ്‌കൂളില്‍ രണ്ടാം ഘട്ടം കെട്ടിട നിര്‍മ്മാണത്തിന് പ്രത്യേക അനുമതി ലഭിച്ചതായി എം.എല്‍.എ

18 Jul 2024 22:24 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :


ചെമ്പൂച്ചിറ ഗവ.സ്‌കൂളില്‍ രണ്ടാം ഘട്ടം കെട്ടിട നിര്‍മ്മാണത്തിന് പ്രത്യേക അനുമതി ലഭിച്ചതായി എം.എല്‍.എ


കൊടകര: ചെമ്പുചിറ ഗവ.സ്‌കൂളിലെ രണ്ടാം ഘട്ടം കെട്ടിടനിര്‍മാണത്തിനായി പ്രത്യേക അനുമതി ലഭിച്ചതായി കെ.കെ.രാമചന്ദ്രന്‍ എം.എല്‍.എ അറിയിച്ചു.  2018-19 വര്‍ഷത്തിലെ പുതുക്കാട് മണ്ഡലം ആസ്തിവികസന ഫണ്ടില്‍ നിന്ന് 81 ലക്ഷം രൂപ കെട്ടിട നിര്‍മ്മാണം രണ്ടാം ഘട്ടത്തിനായി അനുവദിച്ചുവെങ്കിലും കിഫ്ബി പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചതിനുശേഷം നിര്‍മ്മാണ ചുമതലയുണ്ടായിരുന്ന കൈറ്റ്, തുടര്‍ നിര്‍മ്മാണം ചെയ്യാന്‍ കഴിയില്ല എന്ന് കിഫ്ബിയെ അറിയിക്കുകയും കിഫ്ബി തുക സര്‍ക്കാരിലേക്ക് തിരിച്ചടക്കുകയുമായിരുന്നു. ഈ തുക ആസ്തിവികസന ഫണ്ടില്‍ നിന്ന് തുടര്‍ന്ന് അനുവദിച്ച് ബാക്കിയുള്ള നിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ അനുമതി തേടി കെ. കെ. രാമചന്ദ്രന്‍ എം. എല്‍. എ. ധനമന്ത്രി കെ. എന്‍. ബാലഗോപാലിന് കത്ത് നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് ധനകാര്യ വകുപ്പ് ഇപ്പോള്‍ നിര്‍മ്മാണത്തിനായി പ്രത്യേക അനുമതി നല്‍കിയതെന്നും ഇതിനായി ധനകാര്യ നോഡല്‍ സെല്ലില്‍ നിന്ന് ഉത്തരവ് ലഭിച്ചതായും എം. എല്‍. എ അറിയിച്ചു. അഞ്ച് ക്ലാസ് ് മുറികള്‍, ടോയ്‌ലറ്റ്കള്‍, സ്റ്റെയര്‍കേയ്‌സ് എന്നിവയാണ് രണ്ടാം ഘട്ട നിര്‍മാണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പൊതുമരാമത്ത് വകുപ്പിന്റെ  കെട്ടിട വിഭാഗത്തിനാണ് നിര്‍മാണ ചുമതല.


Follow us on :

More in Related News