Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കളിസ്ഥലം ഇല്ലെങ്കിൽ സ്കൂൾ അടച്ചുപൂട്ടട്ടെ: സര്‍ക്കാരിനോട് ഹൈക്കോടതി

13 Apr 2024 14:10 IST

- Preyesh kumar

Share News :

?,കൊച്ചി: കേരള വിദ്യാഭാസ ചട്ടമനുസരിച്ച് കളിസ്ഥലങ്ങളില്ലാത്ത സ്കൂളുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് നിർദ്ദേശിച്ചു. സ്കൂളുകൾ അടച്ചുപൂട്ടുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കാനാണ് ജസ്റ്റിസ് പി .വി. കുഞ്ഞികൃഷ്ണൻ സർക്കാരിന് നിർദ്ദേശം നൽകിയത്.

സ്കൂളുകളിൽ കളിസ്ഥലങ്ങൾ ഏത് അളവിൽ വേണം എന്നതിനെക്കുറിച്ച് സർക്കാർ മാർഗനിർദേശങ്ങൾ പുറത്തിറക്കണം. കളി സ്ഥലങ്ങളിൽ ഒരുക്കേണ്ട സൗകര്യങ്ങളെ കുറിച്ചും സർക്കുലറിൽ വ്യക്തമാക്കണം.


നാലുമാസത്തിനുള്ളിൽ മാർഗനിർദേശങ്ങൾ പുറത്തിറക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. കൊല്ലം തേവായൂർ ഗവൺമെന്റ് വെൽഫെയർ എൽ പി സ്കൂളിലെ കളിസ്ഥലത്ത് വാട്ടർ ടാങ്ക് നിർമ്മിക്കുന്നതിനെതിരെ നൽകിയ ഹർജിയിലാണ് കോടതി നിർദ്ദേശം.

Follow us on :

Tags:

More in Related News