Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സർഗാത്മക ജീവിതത്തിൻ്റെ അൻപതാം വർഷത്തിൽ ഇരുനൂറ്റമ്പതാമത് പുസ്തകവുമായി പി.എസ് ശ്രീധരൻ പിള്ള.

19 Jan 2025 08:17 IST

Fardis AV

Share News :

കോഴിക്കോട് ശ്രീധരൻ പിള്ളയുടെ എഴുത്തിൻ്റെ സുവർണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് നടന്ന സെമിനാർ സെഷനിലാണ് രണ്ട് പുസ്തകങ്ങൾ കൂടി പ്രകാശിതമായത്.

വൃക്ഷ ആയൂർവേദ ട്രീറ്റ്മെൻ്റ്റ്, ആറ്റിറ്റ്യൂട്സ് ഓഫ് ദി ആൽ മൈറ്റി എന്നീ രണ്ട് ഇംഗ്ലീഷ് പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്.

പിള്ളയുടെ 149, 150 പുസ്തകങ്ങളാണിത്. മേയർ ഡോ. ബീനാ ഫിലിപ്പ് അമൃതാനന്ദമയീ മഠാധിപതി സ്വാമി വിവേകാമൃതാനന്ദപുരി ക്ക് നല്കിയാണ് പ്രകാശനം ചെയ്തത്.

തുടർന്ന് ശ്രീധരൻ പിള്ള കഥ, കവിത, ലേഖനങ്ങളിലെ സാഹിത്യ, സാമൂഹിക പ്രസക്തിയെക്കുറിച്ച് ചർച്ചയും നടന്നു. 

ചർച്ചയിൽ പി.ത്തർ. നാഥൻ ആധ്യക്ഷ്യം വഹിച്ചു. ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ, ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണൻ, കെ.മോഹൻദാസ്, ഡോ. എൻ. ആർ മധു, ആചാര്യ ഏ.കെ. ബി നായർ,ഡോ. കെ.വി തോമസ്, കെ.എഫ്. ജോർജ്, അനീഷ് രവീന്ദ്ര, ഹരി എസ് കർത്ത, കാനേഷ് പൂനൂർ,അഡ്വ അരുൺ കൃഷ്ണധൻ, മിഹിർ വർധൻ,അഡ്വ. അർജുൻ ശ്രീധർ, എം.പി ഇമ്പിച്ച ഹമ്മദ്, എസ്. എം. രാജേഷ് എന്നി

വർ സംസാരിച്ചു.

Follow us on :