Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എന്‍.എം.ഐ.എം.എസ് കല്‍പിത സര്‍വകലാശാല പ്രോവോസ്റ്റ് (വൈസ് ചാന്‍സലര്‍) ആയി ഡോ.ജസ്റ്റിന്‍ പോള്‍ നിയമിതനായി

03 Jun 2024 19:10 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :

എന്‍.എം.ഐ.എം.എസ് കല്‍പിത സര്‍വകലാശാല പ്രോവോസ്റ്റ് (വൈസ് ചാന്‍സലര്‍) ആയി ഡോ.ജസ്റ്റിന്‍ പോള്‍ നിയമിതനായി


കൊടകര: ദേശീയ തലത്തില്‍ മികച്ച റാങ്കിങ് ഉള്ള മുംബൈ എന്‍.എം.ഐ.എം.എസ് കല്‍പിത സര്‍വകലാശാലയുടെ പ്രോവോസ്റ്റും ഡീനുമായി അമേരിക്കന്‍ സര്‍വകലാശാല പ്രഫസറും മറ്റത്തൂര്‍ സ്വദേശിയുമായ ഡോ.ജസ്റ്റിന്‍ പോള്‍ അവിട്ടപ്പിള്ളി നിയമിതനായി. അമേരിക്കന്‍ വിദ്യാഭ്യാസ സമ്പ്രദായം പിന്‍തുടരുന്ന സ്ഥാപനങ്ങളില്‍ വൈസ് ചാന്‍സലര്‍ക്ക് പകരമായി ഉപയോഗിക്കുന്നതാണ് പ്രോവോസ്റ്റ്. ഇംഗ്ലണ്ടില്‍ നിന്നുള്ള ഇന്റര്‍നാഷനല്‍ ജേണല്‍ ഓഫ് കണ്‍സ്യൂമര്‍ സ്റ്റഡീസിന്റെ ചീഫ് എഡിറ്ററായ ഡോ.ജസ്റ്റിന്‍ പോള്‍ ബ്രൈട്ടന്‍ യൂനിവേഴ്‌സിറ്റി, മുംബൈ ഐ.ഐ.ടി എന്നവിടിങ്ങളില്‍ നിന്ന് പി.എച്ഡി നേടിയിട്ടുണ്ട്. അവിട്ടപ്പിള്ളിയിലെ റിട്ട. അധ്യാപകരായ പി.വി.പൗലോസ്അന്നം ദമ്പതികളുടെ മകനാണ്.


Follow us on :

More in Related News