Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Jan 2025 08:27 IST
Share News :
മുക്കം: വിദ്യാർത്ഥികളെയും അധ്യാപകരെയും ഒരുപോലെ വലയ്ക്കുന്ന ഹയർസെക്കൻഡറി പൊതു പരീക്ഷയുടെ സമയക്രമം പുനക്രമീകരിക്കണമെന്ന് കെ എച് എസ്ടിയുമുക്കംസബ്ജില്ലാസമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. . മൂന്നു മണിക്കൂറോളം ദൈർഘ്യമുള്ള പരീക്ഷകൾ ഉച്ചക്ക് ശേഷം നടത്തുന്നത് വിദ്യാർത്ഥികൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കും. പരീക്ഷാസമയംകഴിഞ്ഞു രണ്ടുമണിക്കൂറെങ്കിലും എടുത്ത് ഉത്തര പേപ്പറുകൾ തരംതിരിച്ച് കെട്ടുകൾ ആക്കു മ്പോഴേക്കും രാത്രിയാവും. ഉത്തര പേപ്പറുകൾ അന്ന് തന്നെ മുല്യനിർണയ കേന്ദ്രങ്ങളിലേക്ക് അയക്കാൻ കഴിയാതെ പരീക്ഷാ ചുമതലയുള്ള പ്രിൻസിപ്പലും ഡെപ്യൂട്ടി ചീഫ്മാരും പ്രയാസത്തിലാകും. പതിനെട്ട് ദിവസത്തോളം നീണ്ടു നിൽക്കുന്ന പരീക്ഷയായതിനാൽ ദൂരസ്ഥലത്തു നിന്നും ഡെപ്യൂട്ടി ചീഫ് മാരായി നിയമിതരാവുന്ന അധ്യാപികമാർ ഉൾപ്പെടെയുള്ളവർക്ക് യാത്രാ പ്രശ്നങ്ങളും ഉണ്ടാവും. അതിനാൽ പരീക്ഷകൾ രാവിലെ നടത്താനുള്ള ക്രമീകരണങ്ങൾ ഉണ്ടാവണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി ആർ കെ ഷാഫി സമ്മേളനം ഉദ്ഘാടനം ചെയ്തു. ആർ മൊയ്തു അധ്യക്ഷത വഹിച്ചു. ലജ്ന ടീച്ചർ, സില്ലി ബി കൃഷ്ണ, അബ്ദുല്ലത്തീഫ് യു എം, നസീറ, ജമാൽ കെ, ശോഭു , സജിത് , എന്നിവർ സംസാരിച്ചു.സലീംമേൽമുറി സ്വാഗതവും സുബിൻ പി എസ് നന്ദിയും പറഞ്ഞു. ഭാരവാഹികളായി സലീം മേൽമുറി ( പ്രസിഡന്റ് ) അബ്ദുല്ലത്തീഫ് യു എം ( സെക്രട്ടറി) ഇർഷാദ് ( ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.
Follow us on :
Tags:
More in Related News
Please select your location.