Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Sep 2024 14:57 IST
Share News :
ചാലക്കുടി അവാർഡിൻ്റെ നേതതൃത്വത്തിൽ, ജൈത്ര ഫൗണ്ടേഷനുമായി സഹകരിച്ചുകൊണ്ട് പ്ലസ്‌ടു വരെയുള്ള 500 വിദ്യാർത്ഥികൾക്ക് 50% സാമ്പത്തികസഹായത്തോടെ സൈക്കിൾ നൽകുന്ന "PEDAL TO PROGRESS" പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഇരിങ്ങാലക്കുട ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ നിർവ്വഹിച്ചു. ഗ്രീൻ എനർജി പ്രോജക്‌ടിൻ്റെ ഉദ്ഘാടനം വിശിഷ്‌ടാതിഥി ചാലക്കുടി എം. പി. ബെന്നി ബഹന്നാൻ നിർവ്വഹിച്ചു. തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജൈത്ര ഫൗണ്ടേ ഷനുമായി സഹകരിച്ചുകൊണ്ടാണ് അവാർഡ് ഈ പദ്ധതി നടപ്പിലാക്കുന്നത്. 500 വിദ്യാർത്ഥികൾക്ക് സൈക്കിൾ വിതരണം ചെയ്യുന്നതിനായി 40 ലക്ഷം രൂപയാണ് അവാർഡിൻ്റെ നേതൃത്വത്തിൽ ചെലവഴിച്ചത്. ജൈത്ര ഫൗണ്ടേഷൻ ഡയറക്‌ടർ ടി. ബി. മനോജിനെ യോഗത്തിൽ എം. പി ബെന്നി ബഹന്നാൻ ആദരിച്ചു. ടി. ബി. മനോജ്, നോർത്ത് ചാലക്കുടി പള്ളി വികാരി ഫാ. ജോസഫ് തെക്കേ ത്തല, ചാലക്കുടി നഗരസഭാ മുൻ ചെയർമാൻ വി.ഒ. പൈലപ്പൻ, ചാലക്കുടി നഗരസഭാ കൗൺസിലർ സൂസമ്മ ആൻ്റണി, ലൈജു പെരേപ്പാടൻ (പ്രസിഡൻ്റ്, അസോസിയേറ്റ് ഓഫ് കാർമൽ), എന്നി വർ ആശംസകൾ നേർന്ന് സംസാരിച്ചു. അവാർഡ് എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ഫാ. സിനു അരിമ്പുപറമ്പിൽ സ്വാഗതവും അവാർഡ് സെക്രട്ടറി കം ട്രഷറർ ഫാ. ജെയിൻ കടവിൽ നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.