Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അനദ്ധ്യാപകർക്ക് നീതി നിഷേധിച്ച് ഹയർസെക്കൻഡറി ലയനം നടപ്പിലാക്കാൻ അനുവദിക്കില്ല...

29 Jul 2024 23:18 IST

MUKUNDAN

Share News :

തൃശൂർ:വേണ്ടത്ര ചർച്ച നടത്താതെയും ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ രണ്ടാം ഭാഗം പുറത്തു വിടാതെയും പുകമറ സൃഷ്ടിച്ചുകൊണ്ട് ഹയർ സെക്കൻഡറി ലയനം നടപ്പിലാക്കാൻ ശ്രമിച്ചാൽ ശക്തിയായി എതിർക്കുമെന്ന് കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിങ് സ്റ്റാഫ് അസോസിയേഷൻ തൃശൂർ റവന്യൂ ജില്ലാ ജില്ലാ കമ്മിറ്റി അറിയിച്ചു. ഹയർസെക്കൻഡറി ലയനം നടക്കുമ്പോൾ അനധ്യാപക തസ്തികളെ സംബന്ധിച്ച് യാതൊരു വിധ വ്യക്തതയും വരുത്തിയിട്ടില്ല. പ്രീഡിഗ്രി വേർപ്പെടുത്തിയപ്പോൾ നഷ്ടമായ ലൈബ്രേറിയൻ, ക്ലർക്ക്, മിനിയൽ തസ്തികകളിൽ ജീവനക്കാരെ നിയമിക്കണമെന്ന കെ ഇ ആർ ചട്ടവും ഇത് സംബന്ധിച്ച കോടതി വിധിയും നടപ്പിലാക്കാൻ സർക്കാർ തയ്യാറായിട്ടില്ല. യോഗ്യതയുള്ള അനധ്യാപക ജീവനക്കാർക്ക് ചട്ടപ്രകാരം ഹയർസെക്കൻഡറിയിലേക്ക് പ്രമോഷൻ നൽകി കോടതിവിധി നടപ്പിലാക്കണം. ഹയർസെക്കൻഡറി ലയനം ഈ വർഷം നടപ്പിലാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പറയുമ്പോൾ സർവീസ് സംഘടനകളുമായി യാതൊരു ചർച്ചയും ഇതുവരെ നടന്നിട്ടില്ല. ജീവനക്കാരുടെ ആശങ്കകൾ പരിഹരിച്ച് മാത്രമേ ലയനം നടപ്പിലാക്കാവൂ.കുട്ടികളുടെ എണ്ണക്കുറവ് മൂലം പുറത്താകുന്ന അധ്യാപകരെ സംരക്ഷിക്കുന്നതിന് കാലാകാലങ്ങളിൽ അനുപാതത്തിൽ ഇളവ് നൽകിയിട്ടുണ്ടെങ്കിലും 65 വർഷം മുമ്പുള്ള സ്റ്റാഫ് പാറ്റേൺ ആണ് അനധ്യാപകരുടെ കാര്യത്തിൽ തുടരുന്നത്.ഇത് കടുത്ത അനീതിയും,അവഗണനയും ആണ്.ജീവനക്കാരുടെ ജോലിഭാരം സംബന്ധിച്ച് യാതൊരുവിധ പഠനവും വകുപ്പ് തലത്തിൽ നടത്തപ്പെടുന്നില്ല.ആയത് സംബന്ധിച്ച് പഠനം നടത്തുന്നതിന് കമ്മീഷനെ നിയമിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.സമ്മേളനം സംസ്ഥാന പ്രസിഡന്റ്‌ എൻ.വി.മധു ഉദ്ഘാടനം ചെയ്തു.റവന്യൂ ജില്ലാ പ്രസിഡന്റ്‌ കെ.ആർ.സതീശൻ അധ്യക്ഷത വഹിച്ചു.സംസ്ഥാന ട്രഷറർ സി.സി.ഷാജു മുഖ്യ പ്രഭാഷണം നടത്തി.സി.പി.ആന്റണി,പി.പ്രശാന്ത്,കെ.പി.സുനിൽകുമാർ,പി.എ.ബിജു,കെ.ജെ.ഷിജു,എം.ദീപുകുമാർ,സി.സി.പെറ്റർ,കെ.ജെ.സജി,സി.ജെ.മിനി,ജോബി തുടങ്ങിയവർ സംസാരിച്ചു.പുതിയ ഭാരവാഹികളായി പി.പ്രശാന്ത്(പ്രസിഡന്റ്‌),കെ.പി.സുനിൽ കുമാർ(സെക്രട്ടറി),പി.എ.ബിജു(ട്രഷറർ)എന്നിവരെ തെരഞ്ഞെടുത്തു.





Follow us on :

More in Related News