Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Mar 2025 18:24 IST
Share News :
മുക്കം: ഈ വർഷത്തെ എസ്.എസ്.എൽ സി.പരീക്ഷക്ക് നാളെ തുടക്കമാകും. മലയോര മേഖലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷക്കിരിക്കുന്നത് കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിലാണ്.796 പേരാണ് പരീക്ഷാ ഹാളിലേക്ക് പോകുന്നത്.കഴിഞ്ഞ ജൂൺ മുതൽ ആരംഭിച്ച വ്യത്യസ്ത കർമ്മ പദ്ധതികളുടെ സമാപനം കഴിഞ്ഞ ദിവസം നടന്നു.
വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസുകൾ, സബ്ജക്റ്റ് ക്ലിനിക്ക്, തീവ്രപരിശീലന ക്യാമ്പുകൾ, രക്ഷാകർതൃ ശില്പശാല, വിവിധയിടങ്ങളിലായി നടന്ന പ്രാദേശിക രക്ഷാകർതൃ സംഗമങ്ങൾ, രാത്രി കാല പഠനക്യാമ്പുകൾ, "കുട്ടിയെ അറിയാൻ " എന്ന പേരിൽ നടന്ന ഗൃഹസന്ദർശനം, തുടങ്ങിയ വേറിട്ട പ്രവർത്തനങ്ങളാണ് ഇതിനോടകം പൂർത്തിയാക്കിയതായി പ്രധാനാധ്യാപകൻ ജി.സുധീർ പറഞ്ഞു
Follow us on :
Tags:
More in Related News
Please select your location.