Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സഹിതം ദ്വിദിന സഹവാസ ക്യാമ്പ് തുടങ്ങി.

01 Feb 2025 18:47 IST

UNNICHEKKU .M

Share News :


മുക്കം: നീലേശ്വരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ സോഷ്യൽ സർവീസ് സ്കീം വിദ്യാർത്ഥികളുടെ രണ്ടുദിവസത്തെ "സഹിതം "ക്യാമ്പിന് തുടങ്ങി.ബോധവൽക്കരണ ക്ലാസുകൾ, കൈയുറപ്പാവ നിർമ്മാണ പരിശീലനം, ഓഫീസ് ഫയൽ നിർമ്മാണം, നാടൻ പാട്ട് ശില്പശാല, ഫീൽഡ് ട്രിപ്പ് എന്നിവ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചു.

മുക്കം ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ സന്ദർശിച്ചു രക്ഷാപ്രവർത്തനങ്ങളെ സംബന്ധിച്ച് പ്രാഥമിക വിവരങ്ങൾ കുട്ടികൾക്ക് നൽകി. ശിനീഷ്, കുഞ്ഞോയ് പുത്തൂർ, നാരായണൻ മണാശ്ശേരി, ഷംന പി വി , ഇർഷാദ്, ജിൻസി സബിൻ എന്നിവർ വിവിധ ക്ലാസുകൾക്ക് നേതൃത്വം നൽകി.

മുക്കം നഗരസഭ കൗൺസിലർ എം കെ യാസർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് അബ്ദുൽ സലീം അധ്യക്ഷത വഹിച്ചു.ഹെഡ്മിസ്ട്രസ് കെ വി ഉഷ ടീച്ചർ, ബിജിത എം കെ, സുബ്ഹാൻ ബാബു. എം. സി. എന്നിവർ സംസാരിച്ചു.

Follow us on :

More in Related News