Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Sep 2024 19:43 IST
Share News :
മാള: മാള വിദ്യാഭ്യാസ ഉപജില്ലയുടെ അധ്യാപക ദിനാഘോഷം അഷ്ടമിച്ചിറ കമ്മ്യൂണിറ്റി ഹാളിൽ നടന്നു. മാള വിദ്യാഭ്യാസ ഉപജില്ല ഓഫീസർ സുരേഷ് കെ.കെ അധ്യക്ഷനായ യോഗം മാള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ബാബു ഉദ്ഘാടനം ചെയ്തു സംസ്ഥാന സൗകൗട്ട് ആൻഡ് ഗൈഡ് പുരസ്കാര ജേതാവ് രമണി ടീച്ചറെ (Gups പുത്തൻ ചിറ ) ചടങ്ങിൽ ആദരിച്ചു. അധ്യാപക ദിനാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച കലാപരിപാടികളുടെ സമ്മാന വിതരണം മാള ഗ്രാമ പഞ്ചായത്ത് ആരോഗ്യ- വിഭാഭ്യസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ നബീസത്ത് ജലീൽ വിതരണം ചെയ്തു.
അധ്യാപകരുടെ വിവിധ കലാപരിപാടികൾ മാറ്റുകൂട്ടിയ ചടങ്ങിൽ പ്രധാനാധ്യാപകരുടെ രംഗപൂജ വേറിട്ടു നിന്നു .
വാർഡ് മെമ്പർ രഘു കെ.സി, സെബി പെല്ലിശ്ശേരി (BPC മാള), ജയലക്ഷമി കെ.എസ് ( പ്രധാനധ്യാപിക GS HS അഷ്ടമിച്ചിറ, സുരേഷ് കുമാർ ടി. എസ് (പ്രധാനധ്യാപകൻ GLPS അഷ്ടമിച്ചിറ, ) മു ഹമ്മദ് റാഫി സി.എ (വികസന സമിതി കൺവീനർ മാള, ) ലൈസൻ ടി.ജെ (കൺവീനർ - പ്രിൻസിപ്പൽ ഫോറം മാള), ജൂലിൻ ജോസഫ് (കൺവീനർ ഹൈസ്കൂൾ ഹെഡ്മാസ്റ്റേഴ്സ് ഫോറം) വിവിധ അധ്യാപക സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ ആശംസകൾ നേർന്നു.
HM ഫോറം പ്രസിഡണ്ട് എ.എ ജോസ് സ്വാഗതവും
വികസന സമിതി ട്രഷറർ സി എ അഭിലാഷ് നന്ദിയും അർപ്പിച്ചു
Follow us on :
Tags:
More in Related News
Please select your location.