Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Jan 2025 16:38 IST
Share News :
ചാവക്കാട്:എംആർ രാമൻ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിന്റെ 137-ആം സ്കൂൾ വാർഷികം,യാത്രയയപ്പ്,നേഴ്സറി കലോത്സവം,അവാർഡ് ദാനം,കലാസന്ധ്യ എന്നിവ സ്കൂൾ അങ്കണത്തിൽ വെച്ച് സമൂചിതമായി ആഘോഷിച്ചു.ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്ന അദ്ധ്യാപകരായ ജെ.ലൗലി,കെ.ലത,സി.എൽ.മാത്യ എന്നിവർക്കുള്ള യാത്രയയപ്പും നടന്നു.യാത്രയയപ്പ് സമ്മേളനം എൻ.കെ.അക്ബർ എംഎൽഎ ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ എം.ഡി.ഷീബ സ്വാഗതം പറഞ്ഞ ചടങ്ങിൽ പിടിഎ പ്രസിഡന്റ് ഷൈബി വത്സൻ അധ്യക്ഷത വഹിച്ചു.ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഫോട്ടോ അനാച്ഛദനം ചെയ്തു.കവി രാധാകൃഷ്ണൻ കാക്കശ്ശേരി മുഖ്യാതിഥിയായി.സ്കൂൾ പ്രധാനധ്യാപിക എം.സന്ധ്യ റിപ്പോർട്ട് അവതരിപ്പിച്ചു.മാനേജർ എം.യു.ഉണ്ണികൃഷ്ണൻ ഉപഹാര സമർപ്പണം നടത്തി.പ്രസന്ന രണദിവെ,കെ.വി.സത്താർ,എം.ബി.പ്രമീള,സി.എച്ച്.റഷീദ്,സി.എച്ച്.സാദിഖ്,സിറാജ്,താഹിറ,പി.ഷീജ,പി.സുമ,എൻ.വി.മധു,കെ.വി.സോഷ്യ,എ.വി.ശ്രീജ,എ.അസ്ന എന്നിവർ സംസാരിച്ചു.വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനവും,വിവിധ കലാപരിപാടികളും അരങ്ങേറി.ജനറൽ കൺവീനർ എ.എം.ഗ്രീഷ്മ ദേവി നന്ദി പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.