Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 May 2024 16:32 IST
Share News :
കോഴിക്കോട്: വ്യത്യസ്ത ബിരുദ- ബിരുദാന്തര കോഴ്സുകളുമായി വാഴയൂരിലെ സാഫി ഇൻസ്റ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി. യു.ജി.സിയുടെ ( യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷൻ ) ഓട്ടോണമസ് (സ്വയംഭരണം) പദവി കൈവരിച്ചതിനാൽ നേരിട്ടാണ് അപേക്ഷകൾ നല്കേണ്ടത്. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാര നിർണയ ഏജൻസിയായ നാഷണൽ അസസ്മെന്‍റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്‍റെ (നാക്) ഏറ്റവും ഉയർന്ന അംഗീകരമായ എ പ്ലസ് പ്ലസ് ഗ്രേഡ് നേടി സാഫി കഴിഞ്ഞ വർഷം അഭിമാന നേട്ടത്തിന് അർഹമായിരുന്നു. ഇതിനു പിന്നാലെയാണ് കോളജിനെ തേടി ഓട്ടോണമസ് പദവിയും എത്തുന്നത്. ഇന്ത്യയിൽ ആദ്യ ഘട്ടത്തിൽ തന്നെ നാകിന്‍റെ എ .പ്ലസ്. പ്ലസ് ഗ്രേഡ് ലഭിച്ച ആദ്യ ആർട്സ് ആൻഡ് സയൻസ് സ്ഥാപനമാണ് സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി. 3.54 പോയന്‍റ് നേടിയാണ് സാഫി നേട്ടം കരസ്തമാക്കിയത്.
2005 ലാണ് 'സോഷ്യൽ അഡ്വാൻസ്മെൻറ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ' (സാഫി) ക്ക് തുടക്കം കുറിച്ചത് . , ഇതിനോടകം തന്നെ മലേഷ്യയിലെ ലിങ്കൺ യൂണിവേഴ്സിറ്റിയുമായി ഗവേഷണപ്രവർത്തനങ്ങൾക്കുള്ള (Ph.D) ധാരണാ പത്രം ഒപ്പു വയ്ക്കുകയും ഗവേഷണകേന്ദ്രമായി ഉയർത്തുകയും ചെയ്തിട്ടുണ്ട്. NIRFൽ (നാഷണൽ ഇന്സ്ടിട്യൂഷണൽ റാങ്കിങ് ഫ്രെയിം വർക്കിൽ ) കഴിഞ്ഞ മൂന്നു വർഷമായി സാഫി പങ്കെടുക്കുന്നുണ്ട്. കൂടുതൽ വിദേശ യൂണിവേഴ്സിറ്റികളുമായി സാഫി ഇൻസ്റ്റിറ്റ്യൂട്ടിനെ ലിങ്ക് ചെയ്ത് ആധുനിക ഗവേഷണ മേഖലയിൽ മാതൃകാ സ്ഥാപനമാക്കി മാറ്റിയെടുക്കുകയാണ് ലക്ഷ്യം.
കഴിഞ്ഞ 6 വർഷ കാലമായി പഠന ഗവേഷണ മേഖലയിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ വിവിധ റാങ്കുകൾ തുടർച്ചയായി സാഫി ഇൻസ്റ്റിറ്റ്യൂട്ട് കരസ്ഥമാക്കാറുണ്ട്. വിദ്യാർത്ഥികൾക്കായി രാജ്യാന്തര നിലവാരമുള്ള സൗകര്യങ്ങളാണ് സാഫി ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരുക്കിയിരിക്കുന്നത്.വിദ്യാർത്ഥികൾക്ക് സിവിൽ സർവീസ് ഫൌണ്ടേഷൻ കോഴ്സ്, സ്റ്റുഡന്റ് സപ്പോർട്ട്, സ്കോളർഷിപ്പ്, ദത്തുഗ്രാമത്തിലെ കൃഷി പാഠങ്ങൾ, പഠന പാഠ്യേതര പരിഷ്കാരങ്ങൾ, തൊഴിൽ രഹിതരായ പ്രവാസികൾക്കായി ഒരുക്കുന്ന റിഹാബിലിറ്റേഷൻ പദ്ധതികൾ, ഹ്യൂമൻ റിസോഴ്സ് സെന്റർ, സയൻസ് റിസർച്ച് സെന്റർ, ലീഡേഴ്‌സ് അക്കാദമി,നാഷണൽ പ്ലൈസ്മെന്റ് ഡ്രൈവ് സെല്ലുകൾ, അലുംനി കെയർ എന്നീ മേഖലകളിൽ അഭിമാനകരമായ നിരവധി നേട്ടങ്ങൾ കൈവരിച്ച് മലബാറിൽ മികവിന്റെ കേന്ദ്രമായാണ് സാഫി ഇന്നറിയപ്പെടുന്നത്. സിനിമ ഉൾപ്പെടെ വിവിധ കലാകായിക മേഖലയിൽ ദേശീയ, സംസ്ഥാന അവാർഡുകൾ കരസ്ഥമാക്കിയ “ഒസ്റാ” പൂർവ വിദ്യാർത്ഥി കൂട്ടായ്മ സാഫിയുടെ കരുത്താണ്.
വ്യത്യസ്ത സാമൂഹ്യ മേഖലകളിൽ പ്രാതിനിധ്യം വഹിക്കാൻ ശേഷിയും നേതൃപാഠവമുള്ള ഒരു തലമുറയെ വളർത്തിയെടുക്കുന്ന 'ലീഡേഴ്സ് അക്കാദമി' സാഫിയുടെ സവിശേഷ പദ്ധതിയാണെന്ന് കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. ഇ.പി. ഇമ്പിച്ചിക്കോയ പറഞ്ഞു.
സാഫി സിവിൽ സർവീസ് അക്കാദമി, വിവിധങ്ങളായ മാനവ വിഭവ ശേഷിയെ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി തുടക്കം കുറിച്ച “പി. എം എ സാഫി” 'ഹ്യൂമൻ റിസോഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് ', AICTE യുടെ അംഗീകരമുള്ള ഏറ്റവും പുതിയ കോഴ്‌സുകളായ PGDM, PGCM തുടങ്ങി മുന്ന് പ്രോഗ്രാമുകൾ ഈ വർഷം തന്നെ ആരംഭിക്കും.
വാർത്താ സമ്മേളനത്തിൽ പി. കെ അഹമ്മദ് (വൈസ് ചെയർമാൻ, സാഫി), സി. എച്ച് അബ്ദുൽ റഹീം ( പ്രസിഡന്റ് സാഫി ട്രാൻസ്‌ഫോർമേഷൻ കമ്മിറ്റി), സി. പി കുഞ്ഞുമുഹമ്മദ് (ട്രെഷറർ,സാഫി), എം.എ മെഹബൂബ് (ജനറൽ സെക്രട്ടറി, സാഫി), കേണൽ നിസാർ അഹമ്മദ് സീതി (ഡയറക്ടർ ഓഫ് അഡ്മിസ്ട്രേഷൻ, സാഫി), ഡോ: ഹംസ പറമ്പിൽ (ഡയറക്ടർ, പി. എം. എ, സാഫി, ഹ്യൂമൻ റിസോഴ്സ് ഇൻസ്റ്റിറ്റ്യൂട്ട്, എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.