Tue Dec 12, 2023 10:56 PM 1ST

Location  

Sign In

'എം.എൽ.എ അവാർഡ് - 2024, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു

18 Jun 2024 18:14 IST

WILSON MECHERY

Share News :

ചാലക്കുടി:

2023 -24 അധ്യയന വർഷത്തെ  പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ പൊതു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും നൂറ് ശതമാനം വിജയം നേടിയ വിദ്യാലയങ്ങളെയും അനുമോദിയ്ക്കുന്നതിനായി സനീഷ് കുമാർ ജോസഫ് എം എൽ എ സംഘടിപ്പിച്ച 'എം എൽ എ അവാർഡ് - 2024,പരിപാടി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.


ചാലക്കുടി സേക്രഡ് ഹാർട്ട് കോളേജിൽ വച്ച് നടന്ന ചടങ്ങിൽ ചാലക്കുടി നിയോജക മണ്ഡലത്തിലെ 1300 വിദ്യാർത്ഥകളെയും 35 വിദ്യാലയങ്ങളെയും പുരസ്ക്കാരം നല്കി ആദരിച്ചു. 


 ഈ വർഷത്തെ നീറ്റ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ കൊരട്ടി സ്വദേശി ദേവദർശൻ ആർ നായർ, കാലടി സംസ്കൃത സർവ്വകലാശാലയിൽ നിന്ന് എം എം വേതാന്തത്തിൽ രണ്ടാം റാങ്ക് നേടിയ ലിൻ്റ ജോയ്സൺ എന്നിവരെയും ചടങ്ങിൽ അനുമോദിച്ചു.


നഗരസഭ ചെയർമാൻ എബി ജോർജജ്, വൈസ് ചെയർപേഴ്സൺ ആലിസ് ഷിബു,

ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വേണു കണ്ഠരു മഠത്തിൽ, ജില്ലാ പഞ്ചായത്തംഗം ലീല സുബ്രമണ്യൻ, കോടശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് കെ പി ജെയിംസ് സേക്രഡ് ഹാർട്ട് കോളേജ് പ്രിൻസിപ്പൽ സി. ഐറിൻ, വാർഡ് കൗൺസിലർ ബിന്ദു ശശികുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Follow us on :

More in Related News