Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോഴിക്കോട് റവന്യൂ ജില്ലാ ശാസ്ത്രമേള 27 മുതൽ 29 വരെ മീഞ്ചന്ത, ചെറുവണ്ണൂർ സ്കൂളുകളിൽ.

24 Oct 2025 11:55 IST

NewsDelivery

Share News :

കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രമേള, ഗണിതശാസ്ത്രമേള, സാമൂഹ്യശാസ്ത്രമേള, പ്രവൃത്തിപരിചയമേള, ഐ.ടി മേള, വി.എച്ച്.എസ്.സി സ്കിൽ ഫെസ്റ്റിവൽ എന്നിവ ഒക്ടോബർ 27, 28, 29 തിയ്യതികളിലായി ആർ.കെ.മിഷൻ ഹയർസെക്കണ്ടറി സ്കൂൾ, ജി.വി.എച്ച്.എസ്സ്.എസ്സ് മീഞ്ചന്ത, ജി.വി.എച്ച്.എസ്സ്.എസ്സ് ചെറുവണ്ണൂർ, എൻ.എസ്സ്.എസ്സ് ഹയർസെക്കണ്ടറി സ്കൂൾ, എം.എം.വി.എച്ച്.എസ്സ്.പരപ്പിൽ എന്നീ സ്കൂളുകളിൽ നടക്കും. ശാസ്ത്രനാടകവും രജിസ്ട്രേഷനും ആർ.കെ.മിഷൻ സ്കൂളിൽ വെച്ച് നടക്കും. സ്കൂൾ, 27-10-20250


28-10-25ന് ആർ.കെ.മിഷൻ ഹയർസെക്കണ്ടറി സ്കൂളിൽവെച്ച് ഉദ്ഘാടന പരിപാടികൾ നടക്കും.

ശാസ്ത്രമേളയിൽ രണ്ട് ദിവസങ്ങളിലായി ആയിരത്തോളം കുട്ടികളും മറ്റ് മേളകളിൽ നിന്നും വ്യത്യസ്തമായി 350-ഓളം അധ്യാപകരും പങ്കെടുക്കുന്നുണ്ട്. ശാസ്ത്രമേള ജി.വി.എച്ച്.എസ്സ് മീഞ്ചന്തയിൽ വെച്ച് നടക്കും.

വിവിധ സാമൂഹ്യശാസ്ത്രമേളയിൽ സമൂഹത്തിലെ വിഷയങ്ങളെ ആസ്പദമാക്കിയ പ്രദർശനങ്ങൾ ഉണ്ടായിരിക്കും. 28ന് 12 വിഭാഗങ്ങളിലായി 300 കുട്ടികളും, 29ന് 14 വിഭാഗങ്ങളിലായി 500 കുട്ടികളും എം.എം.വി.എച്ച്.എസ്സ് പരപ്പിൽ വെച്ച് നടക്കുന്ന മേളയിൽ പങ്കെടുക്കും.


ഗണിതശാസ്ത്രമേളയിൽ ഗണിത മോഡലുകൾ, പസിലുകൾ തുടങ്ങിയവ ആകർഷകങ്ങളായിരിക്കും. മേളയിൽ 27-10-25ന് ഭാസ്കരാചാര്യ സെമിനാർ, രാമാനുജൻ പേപ്പർ പ്രസൻ്റേഷൻ എന്നീ മൽസരങ്ങളിൽ 34 വീതം കുട്ടികൾ പങ്കെടുക്കും. 28ന് എച്ച്.എസ്സ് വിഭാഗത്തിലും, 29ന് എച്ച്.എസ്സ്.എസ്സ് വിഭാഗത്തിലും തൽസമയ നിർമ്മാണ മൽസരങ്ങളിൽ 350 വീതം കുട്ടികൾ മൽസരിക്കും. ചെറുവണ്ണൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിലാണ് മേള നടക്കുക.


പ്രവൃത്തിപരിചയമേളയിൽ മേളയിൽ 35 ഇനങ്ങളിലായി ഒക്ടോബർ 28ന് 1190 എച്ച്.എസ്സ് വിഭാഗം കുട്ടികളും ഒക്ടോബർ 29ന് 1190 എച്ച്.എസ്സ്.എസ്സ് വിഭാഗം കുട്ടികളും മൽസരത്തിൽ പങ്കെടുക്കും. ആർ.കെ.മിഷൻ സ്കൂളിലാണ് മേള നടക്കുന്നത്.

ഐ.ടി മേളയിൽ സാങ്കേതിക വിദ്യകളുടെ പുതുമകളും ഡിജിറ്റൽസൃഷ്ടികളും അവതരിപ്പിക്കും. പ്രസന്റേഷൻ നിർമ്മാണം, സ്ക്രാച്ച് പ്രോഗ്രാമിംഗ്, ആനിമേഷൻ, മലയാളം ടൈപ്പിംഗ്, വെബ് പേജ് നിർമ്മാണം, ഡിജിറ്റൽ പെയിന്റിംഗ് എന്നിങ്ങനെ 6 ഇനങ്ങളിലായി 408 വിദ്യാർത്ഥികൾ പങ്കെടുക്കും. ആർ.കെ.മിഷൻ സ്കൂളിൽ 28, 29 തിയ്യതികളിലായിട്ടാണ് മേള നടക്കുക.


ഹയർസെക്കണ്ടറിയിൽ വി.എച്ച്.എസ്.സി മേഖലാ സ്കിൽ ഫെസ്റ്റിവൽ വൊക്കേഷനൽ പഠിക്കുന്ന കുട്ടികളുടെ തനത് സ്കില്ലുകൾ പ്രദർശിപ്പിക്കാനുള്ള വേദിയാണ്. ഇതിന്റെ കൂടെ കരിയർ ഫെസ്റ്റ്, സെമിനാർ എന്നിവ നടത്തുന്നു. കുട്ടികൾ നിർമ്മിച്ച ഉല്പന്നങ്ങൾ സ്റ്റാളുകളിൽ പ്രദർശിപ്പിക്കുന്നതിനും, പൊതുജനങ്ങൾക്ക് അവ വാങ്ങാനും ഉള്ള അവസരം മേളയിലുണ്ട്. ചെറുവണ്ണൂർ ഗവ. ഹയർസെക്കണ്ടറി സ്കൂളിലാണ് മേള നടക്കുന്നത്.

വാർത്ത സമ്മേളനത്തിൽ ഡിഡിഇ ടി. അസീസ്, ഷാഫി, അഷ്റഫ് ചാലിയം, ഷാജി എന്നിവർ പങ്കെടുത്തു

Follow us on :

More in Related News