Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Oct 2024 16:03 IST
Share News :
ചാലക്കുടി:
ദേശീയ തലത്തിൽ ഐ ടി ഐ കളിലെ ഈ വർഷത്തെ പരീക്ഷ റിസൾട്ടിൽ,തൃശൂർ മുതൽ കാസർകോട് വരെയുള്ള ഉത്തര മേഖലയിലെ പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള ഐ ടി ഐ കളിൽ നൂറ് ശതമാനം വിജയം നേടിയ ഏക സ്ഥാപനമായ വി.ആർ പുരം ഗവ: ഐ ടി ഐ യിൽ നടന്ന വിജയോത്സവത്തിൽ സനീഷ് കുമാർ ജോസഫ് MLA യും മറ്റ് ജനപ്രതിനിധികളും പങ്കാളികളായി.
സിവിൽ, ഇലക്ട്രിക്കൽ, പ്ലംമ്പർ വിഭാഗങ്ങളിലെ പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥികളും വിജയിച്ചു.
ഐ.ടി ഐ യിൽ നടന്ന വിജയോത്സവവും സർട്ടിഫിക്കറ്റ് വിതരണവും MLA ഉത്ഘാടനം ചെയ്തു.
നഗരസഭ വൈസ് ചെയർപേഴ്സൺ ആലീസ് ഷിബു അധ്യക്ഷയായി.
വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ M.M അനിൽകുമാർ, പ്രതിപക്ഷ നേതാവ് C.S സുരേഷ് ,
വാർഡ്
കൗൺസിലർ ഷിബു വാലപ്പൻ, ബാങ്ക് വൈസ് പ്രസിഡണ്ട് ദിലീപ് പേരാമ്പ്രത്ത്, പട്ടികജാതി വികസന ഓഫീസർ വിജി രാജു, PTA വൈസ് പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ, ട്രെയിനിംഗ് ഇൻസ്ട്രക്ടർ സുജിത P.G, എന്നിവർ പ്രസംഗിച്ചു.
പ്രിൻസിപ്പാൾ P.R ജയൻ സ്വാഗതവും, ട്രെയിനിംഗ് ഇൻസ്ട്രക്ടർ സീമ പോൾ P നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.