Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വെള്ളയിൽ ബീച്ച് ക്ലീനിംഗ് കാംപെയ്ൻ ശ്രദ്ധേയമായി

07 Dec 2025 22:39 IST

NewsDelivery

Share News :

കോഴിക്കോട് : സമൂഹ ഐക്യത്തിന്റെ അതുല്യ മാതൃകയായിത്തീർന്ന ലീഫ് എൻ.ജിഒയുടെ നേതൃത്വത്തിൽ കോഴിക്കോട് വെള്ളയിൽ ബീച്ചിൽ ബീച്ച് ക്ലീനിംഗ് കാംപെയ്ൻ സംഘടിപ്പിച്ചു. സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി വാഴയൂർ , ആർട്ട്സ് കോളേജ് മീഞ്ചന്ത, ഫറൂഖ് കോളേജ്, ആർ.കെ മിഷൻ ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ എൻ.സി.സി കേഡറ്റുകൾ, എൻ.എസ്.എസ് വളണ്ടിയേഴ്‌സും ഉന്നത് ഭാരത് അഭിയൻ, ലീഫ് അംഗങ്ങളും, കോഴിക്കോട് ലയൺസ് ക്ലമ്പ് ഭാരവാഹികളും പരിപാടിയിൽ പങ്കെടുത്തു.

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് 25 മരണം

ലീഫ് എൻ.ജിഒയുടെ സ്ഥാപകനായ സിദ്ധാർത്ഥ്, സാഫി ഡയറക്ടർ (അഡ്മിനിസ്ട്രേഷൻ) കേണൽ നിസാർ അഹമ്മദ് സീതി, സാഫി കോളേജിലെ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ മുജീബ് റഹ്മാൻ കാട്ടാളി , ഉന്നത് ഭാരത് അഭിയൻ കോർഡിനേറ്റർ ,നസ്റുല്ല വാഴക്കാട്,ലയൺസ് ക്ലമ്പ് കൺവീനർ ശ്രീ. മനോജ് എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഈ കാംപെയ്ൻ, ബീച്ചുകൾ ശുചിയായി സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയും ജനങ്ങളെ ബോധവൽക്കരിക്കുക ആയിരുന്നു ലക്ഷ്യം.

നിർമ്മാണത്തിലിരുന്ന ദേശീയപാത തകർന്നു

ബീച്ചിലെ പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റ് അവശിഷ്ടങ്ങളും ശേഖരിച്ചു പ്രദേശം വൃത്തിയാക്കി.

Follow us on :

More in Related News