Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഡിജിറ്റല്‍ മാര്‍ക്കറ്റിങ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു

15 May 2024 18:41 IST

- Jithu Vijay

Share News :

മലപ്പുറം : വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് ആയ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍ഷിപ്പ് ഡവലപ്പ്മെന്റിന്റെ (കെ.ഐ.ഇ.ഡി) ആഭിമുഖ്യത്തില്‍ സംരംഭകര്‍ക്കായി മൂന്നു ദിവസത്തെ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. മെയ് 22 മുതല്‍ 24 വരെ കളമശ്ശേരിയില്‍ ഉള്ള കെ.ഐ.ഇ.ഡി ക്യാമ്പസ്സില്‍ വെച്ചാണ് പരിശീലനം. എം.എസ്.എം.ഇ മേഖലയിലെ സംരംഭകര്‍/എക്സിക്യൂട്ടീവ്സ് എന്നിവര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം.


താല്‍പര്യമുള്ളവര്‍ ഓണ്‍ലൈനായി http://kied.info/training-calender ല്‍ മെയ് 18ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484-2532890, 0484-2550322, 9188922800.

Follow us on :

Tags:

More in Related News