Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഐ. ബി. എം നടത്തിയ ജെൻ എ. ഐ. ചാലഞ്ചിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി സഹൃദയ ഓട്ടോണമസ് കോളേജ്

12 Jul 2024 19:31 IST

ENLIGHT REPORTER KODAKARA

Share News :

ഐ. ബി. എം നടത്തിയ ജെൻ എ. ഐ. ചാലഞ്ചിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി സഹൃദയ ഓട്ടോണമസ് കോളേജ്


അന്താരാഷ്ട്ര ജെൻ എ. ഐ. കോൺക്ലേവിന്റെ ഭാഗമായി കൊച്ചിയിൽ നടത്തിയ ഐ. ബി. എം വാട്‍സോൺ എക്സ് ചാലഞ്ചിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി കൊടുകര സഹൃദയ കോളേജ് ഓഫ് എഞ്ചിനീയറിംഗ് എൻഡ് ടെക്നോളജിയിലെ വിദ്യാർത്ഥി ടീം ബിറ്റ്സ് ഏൻഡ് ബൈറ്റ്സ്. കേരളത്തിലുടനീളമുള്ള 70 കോളേജ് ടീമുകൾ പങ്കെടുത്ത ചലഞ്ചിൽ ടീം അവതരിപ്പിച്ചത് സോൾസിംഗ് (SoulSync) എന്ന അത്യാധുനിക നിർമ്മിതബുദ്ധി ഉൽപ്പന്നമാണ്. ഓർമ്മക്കുറവ് അനുഭവിക്കുന്ന പ്രായമായ വ്യക്തികൾക്ക് ഇതുവഴി അവരുടെ ഓ‍ർമ്മകൾ പുതുക്കാനും, മക്കളുടെ ശബ്ദത്തിള അലേർട്ടുകൾ കേൾക്കാനും സാധിക്കും.

കൊടകര സഹൃദയ എഞ്ചിനീയറിംഗ് കോളേജിലെ അവസാനവർഷ വിദ്യാർത്ഥികളായ അദ്വൈത് ജയശങ്കർ, ജോയൽ ജെയ്സൺ, റോബിൻ ഫ്രാൻസിസ്, വിവേക് കെ ജെ എന്നിവരാണ് ഈ പുത്തൻ സാങ്കേതികവിദ്യക്കു പിന്നിൽ. ഡെവലപ്പർമാർ, വിദ്യാർത്ഥികൾ, സ്റ്റാർട്ടപ്പുകൾ, IBM ഉദ്യോഗസ്ഥർ, സർക്കാർ ഉദ്യോഗസ്ഥർ, യൂണിവേഴ്സിറ്റി അധ്യാപകർ തുടങ്ങി 2000ത്തിലധികം പേർ പങ്കെടുത്ത കോൺക്ലേവിൽ ഡെമോ സ്റ്റേഷനുകളിൽ ഉൽപ്പന്നം പ്രദർശിപ്പിച്ചിരുന്നു.


Follow us on :

More in Related News