Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റാങ്ക് ജേതാക്കളുടെ അനുമോദനവും, കോളേജ് നേടിയെടുത്ത എ.ഐ.സി.റ്റി.ഇ അംഗീകാര പ്രഖ്യാപനവും ബുധനാഴ്ച

11 Jun 2024 07:07 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :

മുണ്ടക്കയം ഈസ്റ്റ് :

പെരുവന്താനം സെന്റ് ആന്റണീസ് കോളേജിൽ എം.ജി സർവ്വകലാശാല ഡിഗ്രി പഴീക്ഷയിൽ റാങ്ക് ജേതാക്കളുടെ അനുമോദനവും, കോളേജ് നേടിയെടുത്ത എ.ഐ.സി.റ്റി.ഇ അംഗീകാര പ്രഖ്യാപനവും ബുധനാഴ്ച നടക്കുമെന്ന് പ്രിൻസിപ്പൽ ഡോ. ലാലിച്ചൻ കല്ലമ്പള്ളി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.



പാർട്ട് ടൈം ജോബ് പ്രൊജക്ട് ഉദ്ഘാടനം 100 ശതമാനം വിജയം കൈവരിച്ച ബി എസ്.സി സൈബർ ഫോറൻസിക്ക് വിദ്യാർത്ഥികളുടെ അനുമോദനവും, എം.എസ്.ഡബ്ലിയു, ബി.എസ്.സി സൈക്കോളജി കോഴ്‌സുകൾ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. രാവിലെ 10:30 ന് കോളേജ് ചെയർമാൻ ബെന്നി തോമസിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷൻ മാർ ജോസ് പുളിക്കൽ നിർവഹിക്കും. 


 അനുമോദനവും, പുതിയതായി കേരള സർക്കാർ അനുവദിച്ച ബി.എസ്.സി സൈക്കോളജി എം.എസ്.ഡബ്ലിയു കോഴ്‌സുകളുടെ ഉദ്ഘാടനവും. കെ.ജെ. തോമസ് എക്സ് എം.എൽ.എ നിർവഹിക്കും. മെഗാജോബ് ഫെയർ വഴി ഈ വർഷം പ്ലേയ്‌സ്മെൻ്റ് ലഭിച്ച വിദ്യാർത്ഥികളെ കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്ക് ചെയർമാൻ ജോർജ്‌കുട്ടി ആഗസ്റ്റി ആദരിക്കും. റാങ്ക് ജേതാക്കളായ അക്സ മരിയ ജോൺസ്, ശിവപ്രിയ ചന്ദ്രൻ, അഞ്ജന അജയ്, ഷെഫീന ഷെഫീക്ക്, ഗൗരി കൃഷ്ണ കെ എസ് വിദ്യാർത്ഥികൾക്ക് പാരിതോഷികവും മാർ ജോസ് പുളിക്കൽ നൽകും. ഫാ. സെബാസ്റ്റ്യൻ താഴത്തുവീട്ടിൽ, പ്രശസ്തിപത്രവും. പ്രിൻസിപ്പൽ ഡോ. ആൻ്റണി ജോസഫ് കല്ലമ്പള്ളി, സെക്രട്ടറി റ്റിജോമോൻ ജേക്കബ്, ഫാ. ജോസഫ് മൈലാടിയിൽ, പി.ടി.എ പ്രസിഡൻ്റ് ജോർജ് കൂരമറ്റം, പൂർവ്വവിദ്യാർത്ഥിയും ടി.സി.എസ്. ക്വാളിറ്റി വിഭാഗം മാനേജറും ആയ ഗ്രീനാ കുര്യൻ, വൈസ് പ്രിൻസിപ്പൽമാരായ സുപർണ്ണ രാജു. രതീഷ് പി.ആർ., ബോബി കെ മാത്യു.റെസ്റ്റി മോൾ ഇ എ, ജോസ് ആന്റണി, വകുപ്പ് മേധാവിമാരായ ജിൻ്റമോൾ ജോൺ, ക്രിസ്റ്റി ജോസ്, അശ്വിനി ജെയ്‌സി, അക്ഷയ് മോഹൻദാസ്, ശില്പ പ്രേം എന്നിവർ പങ്കെടുക്കും..


ചിട്ടയായ പ്രവർത്തനം, മികച്ച അധ്യാപക രക്ഷകർതൃ വിദ്യാർത്ഥിബന്ധം, സ്ഥിരമായ പരീക്ഷകൾ. വർഷത്തിലൊരിക്കൽ അധ്യാപകർ വിദ്യാർഥികളുടെ =വനസന്ദർശനം, മികച്ച അച്ചടക്കം, പഠന പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക ക്ലാസുകൾ, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, റോബോട്ടിക് ലാബുകൾ, മികച്ച പ്ലെയ്‌സ്മെൻ്റകൾ, ശമ്പളത്തോടുകൂടിയ വിദേശ ഇൻഷിപ്പുകൾ, ഒപ്പം അധ്യാപകരുടെ അർപ്പണ മനോഭാവം. വിദ്യാർത്ഥികളുടെ കഠിനാധ്വാനാം, ലോകോത്തര മാനേജ്‌മെന്റ്റ് -നിവയാണ് കോളേജിൻ്റെ വിജയത്തിന് കാരണമെന്ന് കോളേജ് ചെയർമാൻ ബെന്നി മസ്, പ്രിൻസിപ്പൽ ഡോ. ആൻ്റണി ജോസഫ് കല്ലമ്പള്ളി, സെക്രട്ടറി റ്റിജോമോൻ ജേക്കബ് എന്നിവർ വ്യക്തമാക്കി വാർത്താസമ്മേളനത്തിൽ കോളേജ് ചെയർമാൻ ബെന്നി മസ് , റ്റിജോമോൻ ജേക്കബ്, സുപർണ്ണ രാജു ബി കെ മാത്യു, രതീഷ് പി ആർ, റസ്സീമോൾ ഇ.എ., അക്ഷയ് മോഹൻദാസ്, അക്ഷയ രൻദാസ് എന്നിവരും പങ്കെടുത്തു

Follow us on :

Tags:

More in Related News