Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എസ് എച്ച് കോളേജിൽ ബിരുദ-ബിരുദാനന്തര ബിരുദ ദാനചടങ്ങ് നടന്നു

05 Oct 2024 16:20 IST

- WILSON MECHERY

Share News :


ചാലക്കുടി: 

ചാലക്കുടി സേക്രഡ് ഹാർട്ട് (ഓട്ടോണോമസ്) കോളേജിൽ ഒക്ടോബർ 5 ന് വളരെ ആഘോഷമായ ബിരുദ,-ബിരുദാനന്തര ബിരുദ ദാനചടങ്ങ്

നടന്നു. കഴിഞ്ഞ അധ്യയന വർഷത്തിലെ ബിരുദവും ബിരുദാനന്തന്തര ബിരുദവും കരസ്ഥമാക്കിയ കോളേജിലെ വിദ്യാർത്ഥിനികൾക്കാണ് ഈ ചടങ്ങ് സംഘടിപ്പിച്ചത്. 

കാലടി ശ്രീ ശങ്കരാചാര്യ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. ഡോ. കെ. കെ. ഗീതാകുമാരി മുഖ്യാതിഥി ആയ ചടങ്ങിൽ കോളേജ് 

പ്രിൻസിപ്പൽ പ്രൊഫ. ഡോ. സി. ഐറിൻ അധ്യക്ഷത വഹിച്ചു. കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. സി. പ്രിൻസി ആന്റോ, ഐ. ക്യു. എ. സി. കോഓർഡിനേറ്റർ ഡോ. വി. നീത, സ്റ്റുഡന്റ് റെപ്രെസെന്ററ്റീവ് അന്ന ജൂലിയ ബി വെളിയൻ, ചെയർപേഴ്സൺ അലൈഷ ക്രിസ്റ്റി ജോഫി എന്നിവർ സംസാരിച്ചു.

ബിരുദ ബിരുദാനന്തര ഡിഗ്രീ ജേതാക്കൾ ഗ്രാഡ്ജുവേഷൻ റോബ്സ് 'അക്കാദമിക് റെഗെലിയ'

ധരിച്ച് ഡിഗ്രി സെർട്ടിഫിക്കറ്റുകൾ മുഘ്യഥിതിയിൽ നിന്നും

ഏറ്റു വാങ്ങി.

Follow us on :

More in Related News