Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചിറക് പദ്ധതിയുടെ മൂന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

07 Aug 2024 13:51 IST

ENLIGHT REPORTER KODAKARA

Share News :

ചിറക് പദ്ധതിയുടെ മൂന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

കൊടകര: സനീഷ്‌കുമാര്‍ ജോസഫ് എംഎല്‍എയുടെ നേതൃത്വത്തില്‍ ചാലക്കുടി നിയോജകമണ്ഡലത്തില്‍

നടപ്പിലാക്കി വരുന്ന ചിറക് പദ്ധതിയുടെ മൂന്നാം വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം കൊടകര ഡോണ്‍ബോസ്‌കോ ഹൈസ്‌കൂളില്‍ മുന്‍ ഡി.ജി.പി ഋഷിരാജ് സിങ്ങ് നിര്‍വ്വഹിച്ചു. സനീഷ്‌കുമാര്‍ ജോസഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍, വാര്‍ഡ് അംഗം പ്രനീല ഗിരീശന്‍, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ സംഗീത, സഫയര്‍ ഫ്യൂച്ചര്‍ അക്കാദമി സി .ഇ. ഒ ടി . സുരേഷ്‌കുമാര്‍, ട്രിപ്പിള്‍ ഐ കോമേഴ്‌സ് അക്കാദമി ഹെഡ് ഷെറിന്‍ കളത്തില്‍ , വി കാന്‍ സി. ഇ. ഒ അഖില്‍ കുരിയന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

കേന്ദ്ര യുവജന കായിക മന്ത്രാലയത്തിന് കീഴിലുള്ള രാജീവ്ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡെവലപ്‌മെന്റിലെ പൂര്‍വ വിദ്യാര്‍ഥികള്‍ നേതൃത്വം നല്‍കുന്ന കൂട്ടായ്മയുടെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

Follow us on :

Tags:

More in Related News