Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുണ്ടുപറമ്പ് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ സുസ്ഥിരജീവന പദ്ധതി; വാഴ നാരിൽ നിന്നും ഉത്പന്നങ്ങൾ നിർമിക്കാൻ പരിശീലനം നൽകി

28 Jan 2025 20:09 IST

Enlight Media

Share News :

കോഴിക്കോട്— കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ, പരിസ്ഥിതി,വനം കാലാവസ്ഥ വ്യതിയാന മന്ത്രാലയം എന്നിവയുടെ നേതൃത്വത്തിൽ ദേശീയ ഹരിത സേന ഇക്കോ ക്ലബ്ബിന്റെ Environment Education Programme പ്രോജെക്ടുകളുടെ ഭാഗമായി കുണ്ടുപറമ്പ് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ നടപ്പിലാക്കുന്ന പ്രോജെക്ടിനോടാനുബന്ധിച്ചു കുണ്ടുപറമ്പിലെ പകൽവീട്ടിലെ അംഗങ്ങൾക്ക് വാഴ നാരിൽ നിന്നും വാഴയുടെ മറ്റ് ഭാഗങ്ങളിൽ നിന്നും സുസ്ഥിരജീവനത്തിനുതകുന്ന ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന പരിശീലനം നൽകി. വാർഡ് കൗൺസിലർ റീജ കെ ഉദ്ഘാടനം നിർവഹിച്ചു. പി ടി എ പ്രസിഡന്റ് ഹുസ്ന നിഷാദ് അധ്യക്ഷം വഹിക്കുകയും പ്രിൻസിപ്പാൾ അനൂപ് വി ആർ സ്വാഗതം പറയുകയും ചെയ്തു. RLV ഗവ. ഫൈൻ ആർട്സ് കോളേജ് വിദ്യാർത്ഥിനിയായ ഭാവിക. എ. കെ പരിശീലനത്തിന് നേതൃത്വം നൽകി. വാർഡ് സെക്രട്ടറിയും പകൽവീട് കൺവീനറുമായ ടി എസ് ഷിംജിത്, പകൽവീട് പ്രതിനിധി സുഗീഷ് മാമകം, സ്കൂളിലെ അധ്യാപകരായ നിത്യ കെ വി, ഷൈജി, വിദ്യാർത്ഥികളായ സെഹ്‌റ ബാത്തൂൽ, ഗോപിക പി ജി, നേഹ കെ 

എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഇക്കോ ക്ലബ്‌ ടീച്ചർ കോർഡിനേറ്റർ ഡോ. ശ്രീജ കെ നന്ദി പറഞ്ഞു.

Follow us on :

More in Related News