Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Feb 2024 18:02 IST
Leo T Abraham
Share News :
സ്കൂളിലേക്കു പോകുമ്പോൾ റോഡിലൊരു ‘പാണ്ടി ലോറി’ കണ്ടാൽ പേടിച്ച് ഒതുങ്ങിനിൽക്കുമായിരുന്നെങ്കിലും കുട്ടിക്കാലം തൊട്ടേ ശ്രീശങ്കറിന്റെ മോഹം ‘ഡ്രൈവർ’ ആകണമെന്നതായിരുന്നു. അതും ഹെവി വെഹിക്കിൾ തന്നെ വേണം. പ്രായം കൂടിയപ്പോൾ ആ മോഹവും വളർന്നു. ഇപ്പോൾ ഡ്രൈവർ തസ്തികകളിലേക്കു. പരീക്ഷകളുടെ റാങ്ക് ലിസ്റ്റുകളിൽ ‘മുൻസീറ്റിൽ’ തന്നെ കാണാം ആ മോഹസാഫല്യത്തിന്റെ തിളക്കം. ഫയർമാൻ ഡ്രൈവർ തസ്തികയിൽ സംസ്ഥാനതല നാലാം റാങ്ക് നേടിയ എൻ.ശ്രീശങ്കർ എച്ച്ഡിവി വേരിയസ് ഡ്രൈവർ കം ഒഎ, എൽ ഡിവി ഗ്രേഡ് 2 ഡ്രൈവർ കം ഒഎ പരീക്ഷകളിലും ഉന്നത റാങ്കിന്റെ ഉടമയാണ്. ഇഷ്ട തസ്തികകൾക്കു പുറമേ എൽജിഎസ്, സിപിഒ പരീക്ഷകളിലും മികച്ച വിജയം കുറിച്ചാണു തിരുവനന്തപുരം പോത്തൻകോട് സ്വദേശി ശ്രീശങ്കറിന്റെ പഠനസഞ്ചാരം.
പ്ലസ്ടു പൂർത്തിയാക്കി തുടർപഠനത്തിനു പോകാതെ എന്തെങ്കിലും വരുമാനമാർഗം കണ്ടെത്തി ജീവിതം കരയ്ക്കടുപ്പിക്കാനാണു ശ്രീശങ്കർ ശ്രമിച്ചത്. ജീവിതത്തിലെ അനിശ്ചിതാവസ്ഥയായിരുന്നു കാരണം. സുഹൃത്തിനൊപ്പം ഒരു ചെറുകിടസംരം ഭത്തിനു തുടക്കമിട്ടു. പക്ഷേ പങ്കാളി, പാതിവഴിയിൽ പിൻവാങ്ങിയപ്പോൾ വലിയൊരു സാമ്പത്തിക ബാധ്യത ഒറ്റയ്ക്ക് ഏറ്റെടുക്കേണ്ടിവന്നു ശ്രീ ശങ്കറിന്. ആകെയുള്ള സമ്പാദ്യം മുഴുവൻ അതിനകം ഉപയോഗിച്ചുതീർന്നിരുന്നതിനാൽ പിടിച്ചുനിൽക്കാൻ സ്ഥിരവരുമാനമുള്ളൊരു ജോലി അത്യാവശ്യമായി മാറി. അങ്ങനെയാണു ഡ്രൈവർ ആകുക എന്ന പഴയ മോഹത്തിലേക്ക് ‘സ്റ്റിയറിങ്’ തിരിച്ചത്. സ്വകാര്യ സ്ഥാപനത്തിൽ ടിപ്പർ ഡ്രൈവറായി ജോലിക്കു കയറിയതിനൊപ്പം സർക്കാർ സർവീസ് എന്ന ലക്ഷ്യ വും ശ്രീശങ്കർ മനസ്സിൽ കുറിച്ചു. പകൽ സമയം ടിപ്പറിൽ പാഞ്ഞിരുന്ന ശ്രീശങ്കർ രാത്രി പിഎസ്സി പഠനത്തിനു പിന്നാലെ പാഞ്ഞു. ടിപ്പറിലെ നെട്ടോട്ടത്തിനിടയിലും പിഎസ്‌സി ചോദ്യങ്ങളും അവയുടെ
Follow us on :
Tags:
More in Related News
Please select your location.