Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 May 2024 19:42 IST
Share News :
മുക്കം : മുക്കം ഫയർ സ്റ്റേഷന്റെ *സിൽവർ ജൂബിലിയുടെ* ഭാഗമായി മുക്കം ഫയർ സ്റ്റേഷനും മുക്കം കൃഷിഭവനും സംയുക്തമായി ഫയർ സ്റ്റേഷൻ കോമ്പൗണ്ടിലും സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിലും പയർ, വെണ്ട, പച്ചമുളക്, വഴുതിനിങ്ങ, കപ്പ എന്നിവ കൃഷി ചെയ്തു കിട്ടിയ വരുമാനം അടുത്തുള്ള സ്കൂളിൽ സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന അർഹരായ കുട്ടികൾക്ക് നൽകാൻ വേണ്ടി പഠനോപകരണങ്ങൾ വാങ്ങി. *ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ടി. ദീപ്തിയുടെ സാന്നിധ്യത്തിൽ മുക്കം ഫയർ ഓഫീസർ എം. അബ്ദുൽ ഗഫൂറും കൃഷി ഓഫീസർ ടിൻസിയുംചേർന്ന് പ്രധാന അധ്യാപികയെ ഏൽപ്പിച്ചു.കഴിഞ്ഞവർഷം വൃക്ക തകരാറിലായ കാരശ്ശേരി സ്വദേശി ശിവകുമാറിന് ഡയാലിസിസ് ചെയ്യുന്നതിന് വേണ്ടി തുക കൈമാറിയിരുന്നു..ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്വേണ്ടിസ്റ്റേഷൻ വർഷംതോറും ഒരു തുക മാറ്റി വെക്കാറുണ്ട്.
മുക്കം ഫയർ സ്റ്റേഷനിലെ ജീവനക്കാർ സ്റ്റേഷൻ കോമ്പൗണ്ടിൽ ജോലിയുടെ ഇടവേളകളിൽ സ്വന്തം അധ്വാനിച്ച് ഒരു മിനി പാർക്ക് ഉണ്ടാക്കിയിട്ടുണ്ട് .വിവിധ സ്കൂളുകളിൽ നിന്നും ഫയർ സ്റ്റേഷൻ സന്ദർശനത്തിന് എത്തുന്ന കുട്ടികൾക്ക് ഇത് ഏറെ സന്തോഷം നൽകുയാണ്.താഴെക്കോട് എ. യു. പി. സ്കൂളിൽ നടന്ന ചടങ്ങിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർടി.ദീപ്തി,മുക്കം ഫയർ ഓഫീസർ എം.അബ്ദുൽ ഗഫൂർ ,മുക്കം കൃഷി ഓഫീസർ ടിൻസി,മുക്കംമുൻസിപ്പാലിറ്റികൗൺസിലർമാരായസത്യനാരായണൻമാസ്റ്റർ,ജോഷില, താഴെക്കോട് യു.പി.സ്കൂൾപ്രധാനഅധ്യാപിക മീവാർ ,അജീഷ് മാസ്റ്റർ,സച്ചിൻ മുരുകൻ, മുൻ ഫയർ ഓഫീസറും രാഷ്ട്രപതി മെഡൽ ജേതാവുമായ എൻ. വിജയൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സി.മനോജ്, ഒ. അബ്ദുൽ ജലീൽ , സനീഷ് ചെറിയാൻ കെ.അഭിനേഷ് ,കെ. ടി. ജയേഷ്, സജിത അനിൽകുമാർ എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.