Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗ്രാജുവേഷൻ സെറിമണി സമാപിച്ചു

01 Jun 2024 19:53 IST

PEERMADE NEWS

Share News :


കുട്ടിക്കാനം: മരിയൻ കോളേജ് ഓട്ടോണമസിലെ

2023 - 24 അദ്ധ്യയന വർഷത്തെ ഗ്രാജുവേഷൻസെറിമണി മൂന്ന്  

ഘട്ടങ്ങളിലായി നടന്നു. വിവിധ ഡിപ്പാർട്ടുമെന്റുകളിൽ നിന്നുമായി തൊള്ളായിരത്തിൽപരം വിദ്യാർത്ഥിനി-വിദ്യാർത്ഥികളാണ് ഗ്രാജുവേഷൻ നേടിയത്. കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. ഡോ. അജിമോൻ ജോർജ് സ്വാഗതം ആശംസിക്കുകയും ബിരുദധാരികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. കോളേജ് മാനേജർ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ അദ്ധ്യക്ഷത വഹിച്ചു. "ജീവിത വിജയത്തിന് നിങ്ങൾ സ്വപനം കാണുകയും ദൈവത്തിലും നിങ്ങളിലുംവിശ്വാസംഅർപ്പിക്കുകയും മാതാപിതാക്കളെ സ്നേഹിക്കുകയും കരുതുകയും ചെയ്യണ " മെന്ന് ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്തു. ഇ വൈ അസോസിയേറ്റ് ഡയറക്ടർ ജീവൻ ശശിധരൻ, സീനിയർ എച്ച് ആർ പ്രൊഫഷണൽ ജെസ്വിൻ  ജോസ്, ഈസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് എച്ച് ആർ ബോബി എബ്രഹാം മാത്യു എന്നിവർ മുഖ്യാതിഥികളായിരുന്നു. വിദ്യാർത്ഥികളായ സ്നേഹ തോമസ്, ഷിനെറ്റ് എൽസ വർഗ്ഗീസ്, സാന്ദ്ര കെ മാത്യു എന്നിവർ പ്രസംഗിച്ചു.



Follow us on :

More in Related News