Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്കോളർഷിപ്പ് വിതരണം നടത്തി

10 Mar 2025 14:34 IST

ENLIGHT REPORTER KODAKARA

Share News :

ഇരിഞ്ഞാലക്കുട രൂപതയുടെ കീഴിലുള്ള മെഴ്സി ട്രസ്റ്റിന്റെ നേതൃത്വത്തിൽ നൽകുന്ന തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസത്തിനുള്ള സ്കോളർഷിപ്പ് വിതരണ ഉദ്ഘാടനം രൂപത അധ്യക്ഷൻ

മാർ പോളി കണ്ണൂക്കാടൻ നിർവഹിച്ചു.. 2025 മാർച്ച് 9 ഞായറാഴ്ച ഇരിഞ്ഞാലക്കുട രൂപത ഭവനത്തിൽ വച്ച് നടന്ന സമ്മേളനത്തിനിടെയായിരുന്നു ഉദ്ഘാടനം. രൂപതയിലെ 56 ഇടവകകളിൽ നിന്ന് 112 വിദ്യാർത്ഥികളാണ് സ്കോളർഷിപ്പിന് അർഹത നേടിയത്. ഈ വിദ്യാർത്ഥികളും അകലങ്ങളിൽ പഠിക്കുന്നവരുടെ മാതാപിതാക്കളുമാണ് സമ്മേളനത്തിൽ പങ്കെടുത്തത്. ഈ 2024-2025 സാമ്പത്തിക വർഷത്തിൽ 5,40,000 രൂപയുടെ സ്കോളർഷിപ്പ് ആണ് വിതരണം ചെയ്യുന്നത്. മെഴ്സി ട്രസ്റ്റിന്റെ പ്രവർത്തനങ്ങളെ അകമഴിഞ്ഞ് സഹായിക്കുന്ന എല്ലാ ഉപകാരികളെയും നന്ദിയോടെ അനുസ്മരിച്ച അഭിവന്ദ്യ പിതാവ്, സഹോദരങ്ങൾക്ക് നന്മ ചെയ്യുന്നതു വഴിയാണ് നാം ക്രൈസ്തവരാണെന്ന് ലോകം അറിയേണ്ടതെന്നും അതുപോലെ സ്കോളർഷിപ്പ് സ്വീകരിക്കുന്ന ഒരോ വിദ്യാർത്ഥികളും പഠനം പൂർത്തിയാക്കി ഉയർന്ന സ്ഥാനങ്ങളിൽ എത്തുമ്പോൾ ഇതുപോലുള്ള നന്മകൾ ചെയ്യണമെന്നും അതുവഴി ലോകത്തിന് ക്രൈസ്തവ സാക്ഷ്യം കൊടുക്കുന്നവരായി മാറണമെന്നും തൻ്റെ ഉദ്ഘാടന സന്ദേശത്തിൽ ഓർമ്മപ്പെടുത്തി. സമ്മേളനത്തിൽ ട്രസ്റ്റിന്റെ കൺവീനറും ഇൻചാർജ് വികാരിജനറാളുമായ മോൺ. ജോളി വടക്കനച്ചൻ ഈ ഒത്തുചേരലിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ച് ആമുഖമായി അവതരിപ്പിച്ചുകൊണ്ട് സ്വാഗതം ആശംസിച്ചു. മുഖ്യ വികാരിജനറാൾ മോൺ. ജോസ് മാളിയേക്കലച്ചൻ അനുഗ്രഹപ്രഭാഷണവും അഡ്വൈസറി ബോർഡ് അംഗം ശ്രീ. പൗലോസ് കൈതാരത്ത്, കുറ്റിക്കാട് നന്ദിയും പറഞ്ഞു. വിദ്യാർത്ഥികളുടെ പ്രതിനിധിയായി കുമാരി സ്നേഹ ബാബു, പൂവത്തുശ്ശേരി രൂപതയോടും രൂപത അധ്യക്ഷനോടും ഉള്ള നന്ദി അറിയിച്ച് സംസാരിച്ചു. മെഴ്സി ട്രസ്റ്റ് സെക്രട്ടറി റവ. ഫാ. കിരൺ തട്ട്ല, ജോയിൻറ് സെക്രട്ടറി റവ. സി. ലിസ മേരി എഫ്.സി.സി., അഡ്വൈസറി ബോർഡ് അംഗങ്ങളായ ശ്രീ. എൻ. എം. വർഗീസ് നെടുംപറമ്പിൽ, ഇരിഞ്ഞാലക്കുട, ശ്രീമതി റോസി ചെറിയാൻ വാഴപ്പിള്ളി, ആളൂർ എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകി.

Follow us on :