Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് എംആർആർഎം ഹയർ സെക്കൻഡറി സ്കൂളിൽ മെറിറ്റ് ഡേയും,പഠനോപകരണ വിതരണവും നടന്നു

31 May 2024 23:24 IST

MUKUNDAN

Share News :

ചാവക്കാട്:എംആർആർഎം ഹയർ സെക്കൻഡറി സ്കൂളിലെ മെറിറ്റ് ഡേയും പഠനോപകരണ വിതരണവും നടന്നു.സ്കൂൾ പ്രിൻസിപ്പൽ എം.ഡി.ഷീബയുടെ അധ്യക്ഷതയിൽ നടന്ന യോഗം സ്കൂൾ മാനേജർ എം.യു.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.പ്രധാനധ്യാപിക എം.സന്ധ്യ സ്വാഗതം ആശംസിച്ചു.എ പ്ലസ് ജേതാക്കൾക്കുള്ള എം.വി.ഉണ്ണീരി പുരസ്കാരം സ്കൂൾ മാനേജർ വിതരണം ചെയ്തു.എം ആർ ആർ എം എച്ച്എസ് യുഎഇയുടെ സ്നേഹാദരവ് സ്കൂളിനുവേണ്ടി മാനേജർ ഏറ്റുവാങ്ങി.സ്കൂൾ പ്രിൻസിപ്പൽ,എച്ച്എം,എ പ്ലസ് ജേതാക്കൾ എന്നിവരും സ്കൂൾ അലുമിനിയുടെ ഏറ്റുവാങ്ങി.82 -83 ബാച്ചിന്റെ പഠനോപകരണ വിതരണവും വേദിയിൽ നടന്നു.സ്കൂൾ മാനേജർ, പ്രിൻസിപ്പൽ, എച്ച് എം, അധ്യാപകർ, എസ് എസ് എൽ സി, പ്ലസ് 2 എ പ്ലസ് ജേതാക്കൾ എന്നിവർ പിടിഎയുടെ പുരസ്കാരം ഏറ്റുവാങ്ങി.ചടങ്ങിൽ യുഎഇ അലുമിനി പ്രതിനിധി ഡോക്ടർ കെ.കെ.രഞ്ജിത്ത്, 82-83 എസ്എസ്എൽസി ബാച്ച് പ്രതിനിധി അജിത് പ്രസാദ്,ഡെപ്യൂട്ടി എച്ച് എം ജെ.ലൗലി,അനധ്യാപക പ്രതിനിധി എൻ.പി.മധു,സീനിയർ അധ്യാപകൻ സുനീഷ് കെ.തോമസ്,പിടിഎ വൈസ് പ്രസിഡന്റ് ലത്തീഫ്,അധ്യാപകരായ എൻ.വിവിനി,എ.വി.ശ്രീജ,കെ.കെ.സിന്ധു,കെ.ശ്രീജ,സി.ജി.അബിത,രേഷ്മ തറയിൽ എന്നിവർ സംസാരിച്ചു.

Follow us on :

More in Related News